
മാലിന്യം തള്ളൽ: പെരുമറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടം∙ മാലിന്യം തള്ളൽ രൂക്ഷമായ പെരുമറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ പാതിവഴിയിൽ നിലച്ചു. ഇതു സ്ഥാപിക്കാനെത്തിയ കെൽട്രോൺ ജീവനക്കാർ മടങ്ങി. മാസങ്ങൾക്ക് മുൻപ് ക്യാമറ തൂൺ സ്ഥാപിച്ച് രണ്ട് ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ക്യാമറ പ്രവർത്തിപ്പിക്കാൻ ആവശ്യമായ മറ്റു സംവിധാനങ്ങൾ ഒരുക്കാതെയാണ് കെൽട്രോൺ ജീവനക്കാർ മടങ്ങിയത്. ക്യാമറ ദൃശ്യങ്ങൾ കാണാൻ പഞ്ചായത്ത് ഓഫിസിൽ സ്ക്രീൻ സ്ഥാപിക്കണം. മറ്റ് അനുബന്ധ ഉപകരണങ്ങളും ഒരുക്കണം. എന്നാൽ അവയൊന്നും ഒരുക്കിയിട്ടില്ല. 2,79,000 രൂപ മുടക്കിയാണ് മുട്ടം ഗ്രാമ പഞ്ചായത്ത് ക്യാമറ സ്ഥാപിക്കുന്നത്.
ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള കാമറയാണിവിടെ സ്ഥാപിക്കുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള കെൽട്രോൺ ആണ് നിർവഹണ ഏജൻസി. ക്യാമറ ദൃശ്യം പഞ്ചായത്തിൽ ഇരുന്ന് നിരീക്ഷിക്കുന്നതിനായി സ്ക്രീൻ പഞ്ചായത്തിൽ സ്ഥാപിക്കും. വൈഫൈ സംവിധാനത്തിലാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 2 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇരുദിശകളിലേക്കും സ്ഥാപിക്കുന്ന ക്യാമറയിൽനിന്നു 150 മീറ്റർ ദൂരം വരെ കാണാൻ കഴിയും. പെരുമറ്റം മേഖലയിൽ മാലിന്യം തള്ളുന്നത് വർധിച്ചതോടെ തെരുവു നായ ശല്യവും രൂക്ഷമായിരുന്നു. ഘട്ടംഘട്ടമായി കൂടുതൽ കാമറകൾ സ്ഥാപിക്കുന്നതിനാണ് തീരുമാനം.