തൊടുപുഴ ∙ കാലപ്പഴക്കമില്ലാത്ത ബസ് കട്ടപ്പുറത്ത്, നന്നാക്കാൻ ഫണ്ട് നൽകാതെ ജനപ്രതിനിധികൾ. മലയോര മേഖലയിലേക്കുള്ള വിദ്യാർഥികൾക്കു യാത്രാദുരിതം.
12 ലക്ഷം രൂപ മുടക്കി തട്ടക്കുഴ ജിവിഎച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിന് അനുവദിച്ച ബസാണ് സർവീസ് നിലച്ച് 2 വർഷം പിന്നിട്ടിട്ടും നിരത്തിലിറക്കാൻ നടപടിയില്ലാതെ കിടക്കുന്നത്.
2014ൽ ജോയ്സ് ജോർജ് എംപിയുടെ ഫണ്ടിൽ നിന്നാണ് സ്കൂളിന് പുതിയ ബസ് അനുവദിച്ചത്. 2023ൽ സർവീസ് നിലച്ചു.
അറ്റകുറ്റപ്പണിയുടെ ചെലവ് താങ്ങാനാവാത്തതാണ് കാരണം. ഇതിനായി പ്രത്യേക ഫണ്ടും സ്കൂളിന് അനുവദിച്ചിട്ടില്ല. അതേസമയം സ്കൂളിലെ വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മലയോര മേഖലയിൽ നിന്ന് വരുന്നവരാണ്.
നിലവിൽ പിടിഎ ഫണ്ടും മറ്റും ഉപയോഗിച്ച് പ്രൈവറ്റ് ബസ് സർവീസാണു നടത്തുന്നത്.
വഴിയാധാരമാകുന്നത് കുട്ടികൾ
പ്രീകെജിയിൽ 13, ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 111 എന്നിങ്ങനെ ആകെ 124 കുട്ടികളാണ് സ്കൂളിലുള്ളത്. ഇതിൽ പത്ത് ഒഴികെയുള്ള ക്ലാസുകളിൽ നിന്നായി 40 കുട്ടികളാണ് ബസിനെ ആശ്രയിക്കുന്നത്.
ചെപ്പുകുളം, ഉടുമ്പന്നൂർ, ഓലിക്കാമറ്റം, ചിലവ് എന്നിവിടങ്ങളിലെ കുട്ടികളാണ് ബസിൽ വരുന്നത്.
അതേസമയം ഒരു ദിവസം 2900 രൂപ പ്രകാരം മാസം 56,000 രൂപയോളമാണ് നിലവിൽ പ്രൈവറ്റ് ബസിന്റെ ചെലവ് എന്ന് സ്കൂൾ അധികൃതർ പറയുന്നു. ദൂരപരിധി അനുസരിച്ച് മാസം 500 മുതൽ 550 രൂപ വരെ കുട്ടികളിൽ നിന്ന് ഈടാക്കുന്നുണ്ട്. ചെപ്പുകുളം പോലുള്ള റൂട്ടുകളിൽ കുത്തനെയുള്ള കയറ്റങ്ങൾ കാരണം ഒരു മാസത്തിനുള്ളിൽ ബസിന് അറ്റകുറ്റപ്പണി വേണ്ട
സ്ഥിതിയാണ്. ഇതു കാരണമാണ് സ്കൂൾ ബസ് തകരാറിലായത്.
നവകേരള സദസ്സും തഴഞ്ഞ ബസ്
അറ്റകുറ്റപ്പണികൾ നടത്തി ബസ് നിരത്തിൽ ഇറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിലും സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് വിദ്യാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചത്.
അതേസമയം ബസ് ഇല്ലെങ്കിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതാണ് അധികൃതരെ അലട്ടുന്ന മറ്റൊരു ആശങ്ക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]