
മുട്ടം ∙ ഒരു കുടുംബത്തിന്റെ ആശ്രയമായ മാർട്ടിനു ഗുരുതര പരുക്കുണ്ടാക്കിയ എംവിഐപി ഓഫിസിന് സമീപത്ത് സംസ്ഥാന പാതയിൽ സ്ഥാപിച്ചിരിക്കുന്ന അപകടവേലി മൂന്ന് മാസമായിട്ടും മാറ്റാൻ തയാറാകാതെ അധികൃതർ. മാസങ്ങൾക്ക് മുൻപ് ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി കുഴിയെടുത്ത ഭാഗമാണ് ടാറിങ് നടത്താതെ അപകടസ്ഥിതിയിൽ തുടരുന്നത്.
ഇവിടം അറ്റകുറ്റപ്പണി നടത്താതെയാണ് ഇരുമ്പ് വേലി സ്ഥാപിച്ചിരിക്കുന്നത്. കൊടുംവളവിലാണ് ഇത്തരത്തിൽ ടാറിങ് നടത്താതെ വേലി കെട്ടി മറച്ചിരിക്കുന്നത്.
ഇത് വാഹനയാത്രക്കാർക്ക് അപകടമായിരിക്കുകയാണ്. വളവുള്ള ഭാഗത്ത് റോഡിലേക്ക് ഇറക്കിയാണ് ഇരുമ്പുവേലി വച്ചിട്ടുള്ളത്.
ഇവിടെ വേലിയിൽ തട്ടി ബൈക്ക് യാത്രികനായ പള്ളിപ്പറമ്പിൽ മാർട്ടിന് ജോസഫിന് (36) ഗുരുതരമായി പരുക്കേറ്റത്.
കഴിഞ്ഞ മേയ് 22ന് രാത്രി 7.30നായിരുന്നു അപകടം. ഹോട്ടൽ ജീവനക്കാരനായിരുന്നു മാർട്ടിൻ.
അമ്മയ്ക്കു മരുന്നു വാങ്ങാൻ തൊടുപുഴയ്ക്ക് പോകുകയായിരുന്ന മാർട്ടിന് എതിർദിശയിൽ നിന്നു വന്ന വാഹനം ഇടിച്ചാണ് ഗുരുതര പരുക്കേറ്റത്. ഇരുമ്പുവേലിയിൽ തട്ടാതെ ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടെ എതിർദിശയിലെത്തിയ വാഹനം ഇടിച്ചാണ് പരുക്കേറ്റത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർട്ടിനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.
റോഡിലേക്ക് ഇറക്കി വച്ചിരുന്ന ഇരുമ്പുവേലി ഒരു യുവാവിന്റെയും കുടുംബത്തിന്റെയും ജീവിതമാണ് താളം തെറ്റിച്ചത്. സാധാരണ ജീവിതത്തിലേക്ക് എന്നു തിരിച്ചുവരുമെന്ന് പറയാനാകാതെ മാർട്ടിനു കൂട്ടിരിക്കുകയാണ് കുടുബാംഗങ്ങൾ. അധികൃതരുടെ അനാസ്ഥയും റോഡിലെ കുഴിയും ഒരു കുടുംബത്തെയാണ് തകർത്തത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന വേലി മാറ്റി റോഡ് നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]