
മൂന്നാർ ∙ വെളുത്തുള്ളി വിലയിലുണ്ടായ കനത്ത ഇടിവുമൂലം വട്ടവട, കാന്തല്ലൂരിലെ നൂറുകണക്കിന് കർഷകർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ 60 മുതൽ 120 രൂപ വരെയാണ് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് കർഷകർക്ക് ലഭിച്ചത്.
കഴിഞ്ഞവർഷം 400 മുതൽ 600 രൂപ വരെ കിലോയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷവും വെളുത്തുള്ളിക്ക് മികച്ച വില ലഭിച്ചതിനാൽ കർഷകർ പച്ചക്കറി, സ്ട്രോബറി ഉൾപ്പെടെയുള്ള കൃഷികൾ ഉപേക്ഷിച്ച് ഇത്തവണ വ്യാപകമായി വെളുത്തുള്ളി കൃഷി ചെയ്തിരുന്നു.
എന്നാൽ വിളവെടുപ്പ് തുടങ്ങിയതോടെയാണ് വിലയില്ലാതായത്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ മികച്ച വിളവാണ് ലഭിച്ചത്.
മറ്റു രാജ്യങ്ങളിൽ നിന്നു വ്യാപകമായി വെളുത്തുള്ളി എത്തിയതാണ് വില ഇടിയാൻ കാരണമെന്ന് കർഷകർ പറഞ്ഞു.
തമിഴ്നാട്ടിലെ വടുകപ്പട്ടി, മേട്ടുപ്പാളയം മാർക്കറ്റുകളിൽ നിന്നുള്ള കച്ചവടക്കാരാണ് വട്ടവടയിൽ നേരിട്ടെത്തി കർഷകരിൽ നിന്നു വെളുത്തുള്ളി വാങ്ങി കൊണ്ടുപോകുന്നത്. ഏറെ ഔഷധഗുണമേന്മയുള്ളതാണ് മലപ്പൂണ്ട് എന്നറിയപ്പെടുന്ന വട്ടവട, കാന്തല്ലൂരിലെ വെളുത്തുള്ളി. കച്ചവടക്കാർ വട്ടവടയിൽ നിന്നു വാങ്ങുന്ന വെളുത്തുള്ളി മുൻ വർഷങ്ങളിൽ പ്രധാന ഔഷധ നിർമാണ കമ്പനികളാണ് വാങ്ങിയിരുന്നത്.
കിലോക്ക് 350 രൂപയ്ക്കാണ് ഇത്തവണ കർഷകർ വെളുത്തുള്ളി വിത്തുകൾ വാങ്ങി കൃഷി ചെയ്തത്. വിത്തും വളവും വാങ്ങിയതിന്റെ വില പോലും ഇത്തവണ ലഭിക്കാത്ത അവസ്ഥയാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]