നെടുങ്കണ്ടം∙ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി ലക്ഷങ്ങളുടെ നാശനഷ്ടം. കിഴക്കേക്കവലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ സ്ഥാപനത്തിലാണ് വ്യാഴാഴ്ച രാത്രി പത്തോടെ തീപിടിത്തമുണ്ടായത്.
വ്യാപാരത്തിനു ശേഷം അടച്ച കെട്ടിടത്തിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടമകളെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫർണിച്ചർ കൂടാതെ സ്ഥാപനത്തിന്റെ സീലിങ്, കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചിട്ടുണ്ട്.
2 മാസം മുൻപായിരുന്നു സ്ഥാപനത്തിന്റെ ഉദ്ഘാടനം. 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]