ഇഷ്ട കോഴ്സുകളില്ല പ്ലസ് വൺ പഠനത്തിന് വഴിയില്ലാതെ കുട്ടികൾ
മൂന്നാർ ∙ മേഖലയിൽ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ കോഴ്സുകളില്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ വിട്ടു പഠിപ്പിക്കേണ്ട
സ്ഥിതിയിൽ രക്ഷിതാക്കൾ. തോട്ടംമേഖലയിൽ ദേവികുളം, ചെണ്ടുവര, വാഗുവര, ചിന്നക്കനാൽ, വിദൂര പഞ്ചായത്തായ വട്ടവട, പഴയ മൂന്നാർഎന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിലാണ് പ്ലസ് വൺ പഠനത്തിനുള്ള സൗകര്യമുള്ളത്.
വട്ടവടയിൽ ഹ്യുമാനിറ്റീസ് മാത്രമാണുള്ളത്. ചെണ്ടുവര, ചിന്നക്കനാൽ, വാഗുവര എന്നിവിടങ്ങളിൽ കൊമേഴ്സ് മാത്രം.
പഴയ മൂന്നാർ സ്കൂൾ വിഎച്ച്സിയുമാണ്. ദേവികുളത്തു മാത്രമാണ് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ കോഴ്സുകളുള്ളത്. ദേവികുളം ഒഴിച്ചുള്ള സ്കൂളുകളിൽനിന്നു പത്താം ക്ലാസ് വിജയിച്ച കുട്ടികളാണ് സമീപ സ്കൂളുകളിൽ ഇഷ്ടപ്പെട്ട
കോഴ്സ് ഇല്ലാത്തതു മൂലം ദുരിതത്തിലായിരിക്കുന്നത്. തോട്ടംമേഖലയിൽനിന്നു പത്താം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് സയൻസ് ഗ്രൂപ്പിനോടാണ് താൽപര്യം.
എന്നാൽ ദേവികുളത്തു മാത്രമാണ് സയൻസ് ഗ്രൂപ്പ് ഉള്ളത്. നിശ്ചിത സീറ്റുകൾ മാത്രമുള്ളതിനാൽ പലർക്കും അലോട്മെന്റിൽ ഇവിടെ സീറ്റ് ലഭിക്കാറില്ല. വട്ടവട
ഉൾപ്പെടെയുള്ള സ്കൂളുകളിൽ സയൻസ് ഉൾപ്പെടെയുള്ള കോഴ്സുകൾ ഉണ്ടായിരുന്നെങ്കിലും കുട്ടികൾ കുറവാണെന്ന കാരണത്താൽ മുൻവർഷങ്ങളിൽ ഇവ ഉപേക്ഷിച്ചിരുന്നു. അവശേഷിക്കുന്ന ഏക സ്കൂളായ ദേവികുളത്ത് സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾ നിർത്തലാക്കാൻ ചിലർ ഗൂഢശ്രമങ്ങൾ നടത്തുന്നതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]