
ഇടുക്കി ജില്ലയിൽ ഇന്ന് (12-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജില്ലാ വികസന സമിതി 26ന്
ചെറുതോണി ∙ ഇടുക്കി ജില്ലാ വികസന സമിതി യോഗം 26ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു.
രക്തപരിശോധന ക്യാംപ്
തൊടുപുഴ ∙ കോളപ്ര ഗാന്ധി സ്മാരക ഗ്രാമീണ വായനശാല, തൊടുപുഴ യു ടേക്ക് കെയർ മെഡിക്കൽ ലബോറട്ടറിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 7 മുതൽ 9.30 വരെ വായനശാല ഹാളിൽ രക്തപരിശോധന ക്യാംപ് നടത്തും. 9446879708.
അഭിമുഖം 22ന്
വണ്ണപ്പുറം ∙ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വണ്ണപ്പുറം പഞ്ചായത്ത് പരിധിയിൽ വരുന്ന 4-ാം വാർഡിലേക്ക് ആശാ പ്രവർത്തകയെ നിയമിക്കുന്നതിനുള്ള അഭിമുഖം 22ന് 11ന് വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടത്തും. ഒഴിവ്-1. യോഗ്യത: എസ്എസ്എൽസി. പ്രായം: 25– 45നും ഇടയിൽ. വിവാഹിതരായിരിക്കണം. വണ്ണപ്പുറം പഞ്ചായത്തിൽ 4 -ാം വാർഡിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. 04862 247787.
കംപ്യൂട്ടർ കോഴ്സ്
തൊടുപുഴ ∙ മുട്ടം ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ ഹാർഡ്വെയർ മെയ്ന്റനൻസ് ഹ്രസ്വകാല പരിശീലന കോഴ്സ് നടത്തുന്നു. 30 മണിക്കൂറാണ് കോഴ്സ് ദൈർഘ്യം. പത്താം ക്ലാസ് പാസ് യോഗ്യത. 21ന് ക്ലാസ് ആരംഭിക്കും. കോളജ് ഓഫിസിൽ നേരിട്ട് റജിസ്റ്റർ ചെയ്യുക. 9496353445, 9447067534
സെമിനാർ 13ന്
തൊടുപുഴ∙ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 13ന് 5ന് ‘മാറുന്ന ലോകത്തിൽ എഐയുടെ പ്രസക്തിയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഡോ. ലക്ഷ്മി ആർ.നായർ സെമിനാർ നടത്തും. വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ.രാജൻ ഉദ്ഘാടനം ചെയ്യും.
പുന:പ്രതിഷ്ഠാ വാർഷികം
കുടയത്തൂർ ∙ വയനക്കാവ് ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക കലശവും ഗുരുതിയും നാളെ നടക്കും. ക്ഷേത്രം തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 5.30ന് നിർമാല്യ ദർശനം, 6.15ന് ഗണപതി ഹോമം, 7.30 മുതൽ കലശ പൂജകൾ, 9.30ന് കലശാഭിഷേകം, 12ന് പ്രസാദഊട്ട്, വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന 7ന് അത്താഴപൂജ, 7.30ന് വലിയ ഗുരുതി.
മെഡിക്കൽ ക്യാംപ് ഇന്ന്
കുമളി ∙ കോട്ടയം കാരിത്താസ് ആശുപത്രിയിലെ പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് കുമളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. കെയർ ആൻഡ് ക്യൂർ ആശുപത്രിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരായ ദീപക് ഡേവിഡ്സൺ(കാർഡിയോളജി), ജോസഫ് സെബാസ്റ്റ്യൻ (ന്യൂറോളജി), ജോൺ മാത്യു (പൾമോണജി) എന്നിവർക്കു പുറമേ ജനറൽ മെഡിസിൻ വിഭാഗവും ഉണ്ടാകും. സ്തനാർബുദ പരിശോധനയ്ക്കുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
അധ്യാപക ഒഴിവ്
നെടുങ്കണ്ടം ∙ എംഇഎസ് കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് വിഷയങ്ങളിൽ 2025- 26 അധ്യയന വർഷത്തിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷ ബയോഡേറ്റ സഹിതം [email protected] ലേക്ക് 23 നു മുൻപായി അയയ്ക്കേണ്ടതാണ്. 9400056715
ട്രെയ്നർ ഒഴിവ്
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ പിഎം വിശ്വകർമ കോഴ്സിലേക്ക് – ബ്ലാക്ക് സ്മിത്ത് (കൊല്ലൻ) താൽക്കാലിക ട്രെയ്നറെ തിരഞ്ഞെടുക്കുന്നു. 22ന് 11ന് തിരിച്ചറിയൽ രേഖയുമായി പോളിടെക്നിക് കോളജ് ഓഫിസിൽ എത്തണം. 8547005084, 7907639152