മൂന്നാർ ∙ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി ഓട്ടോറിക്ഷ മലകയറി എത്തി. വെള്ളിയാഴ്ച നാലിനാണ് മൂന്നാറിൽനിന്ന് ഓട്ടോ, ആദ്യ സെറ്റിൽമെന്റായ ഇഡലിപ്പാറയിലെത്തിയത്.
ആണ്ടവൻകുടി സ്വദേശി മുതലപ്പനും കുടുംബവും വെള്ളിയാഴ്ച മൂന്നാറിലെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് മടങ്ങാനായി ജീപ്പ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.
തുടർന്നാണ് ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ചത്.
പെട്ടിമുടിക്കു സമീപമുള്ള പുല്ലുമേട്ടിൽനിന്ന് ഇഡലിപ്പാറയ്ക്കുള്ള 7.7 കിലോമീറ്റർ റോഡ് പണി നടക്കുന്നതിനാൽ കേപ്പക്കാട് മുതലുള്ള ഭാഗം മൺറോഡ് യന്ത്രസഹായത്തോടെ നിരത്തി ജീപ്പ് കടന്നുപോകാൻ കഴിയുന്ന വിധം തയാറാക്കിയിരുന്നു. ഈ വിവരമറിയിച്ചതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടം പോകാൻ സമ്മതിച്ചതും യാത്രക്കാരുമായി ഇഡലിപ്പാറയിലെത്തിയതും.
2000 രൂപയാണ് യാത്രക്കൂലി ഈടാക്കിയത്.
മൂന്നാർ–മറയൂർ പാതയിലെ രാജമലയിൽനിന്ന് 18 കിലോമീറ്ററാണ് ഇടമലക്കുടിക്കുള്ളത്. നിലവിൽ പ്രത്യേക സംവിധാനമുള്ള ജീപ്പുകൾ മാത്രമാണ് ഇടമലക്കുടിയിലേക്കു പോകുന്നത്.
4000 മുതൽ 6000 രൂപ വരെയാണ് ജീപ്പിന്റെ നിരക്ക്. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ ഇടമലക്കുടിയിലെത്തിയതിലെ സന്തോഷത്തിലാണ് നിവാസികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

