മൂലമറ്റം ∙ നാട്ടുകാർ ശ്രമദാനമായി കോട്ടമല എസ്റ്റേറ്റിലൂടെ റോഡ് നിർമിച്ചു. കോട്ടമല തേയിലത്തോട്ടത്തിലെ 3 കിലോമീറ്റർ എസ്റ്റേറ്റ് റോഡാണ് നാട്ടുകാർ നിർമിച്ചത്.
ഈ റോഡ് പൂർത്തിയായതോടെ മൂലമറ്റത്തുനിന്നു കട്ടപ്പനയിൽ എത്താനുള്ള ദൂരം 50 കിലോമീറ്ററായി കുറയും. നിലവിൽ ഇത് 71 കിലോമീറ്ററാണ്.
പതിറ്റാണ്ടുകളായി നാട്ടുകാരുടെ സ്വപ്നമായിരുന്ന മൂലമറ്റം– കോട്ടമല റോഡിൽ മൂലമറ്റം മുതൽ ഉളുപ്പൂണി വരെയുള്ള റോഡ് പൂർത്തിയാക്കാൻ കരാർ നൽകിയിട്ടുണ്ട്.
വൈകാതെ ഇതിന്റെ ജോലികൾ ആരംഭിക്കുമെന്നാണ് കരാറുകാരൻ പറയുന്നത്. ഉളുപ്പൂണിയിൽനിന്നു 3 കിലോമീറ്റർ ദൂരം കോട്ടമല തോട്ടത്തിലൂടെയൂള്ള റോഡാണ് നാട്ടുകാർ നിർമിച്ചത്.
ഈ റോഡ് വാഗമൺ– കോട്ടമല റോഡിൽ എത്തിച്ചേരും. ഇവിടെനിന്നു കൂവലേറ്റം ഉപ്പുതറ വഴി കട്ടപ്പനയിൽ എത്താം.
50 കിലോമീറ്റർ റോഡിൽ 5 കിലോമീറ്റർ റോഡ് മാത്രമാണ് ടാർ ചെയ്യാനുള്ളത്.
ഇതിൽ മൂലമറ്റം– ഉളുപ്പൂണി റോഡ് നിർമാണത്തിന്റെ ഭാഗമായി 2 കിലോമീറ്റർ റോഡ് ടാർ ചെയ്യും. ബാക്കിയുള്ള 3 കിലോമീറ്റർ റോഡ് കൂടി ടാർ ചെയ്താൽ തൊടുപുഴ ഭാഗത്തുനിന്നു കട്ടപ്പനയ്ക്കും കുമളിക്കും തമിഴ്നാടിനുമുള്ള യാത്ര ഇതുവഴിയാകും.
ഇത് മൂലമറ്റം ടൗണിന്റെ വികസനത്തിന് ഏറെ പ്രയോജനപ്പെടും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

