മറയൂർ ∙ ഗുണമേന്മയിലും രുചിയിലും മുൻപന്തിയിൽ നിൽക്കുന്ന കീഴാന്തൂരിലെ കാപ്പിക്കു പ്രിയമേറുന്നു. ഒരു കിലോ കാപ്പിക്കുരുവിന് (പഴുത്തത്) 80 രൂപയാണ് നിലവിലെ വില.
ഇത് 100 വരെ എത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനത്താൽ വിളവ് കുറഞ്ഞെങ്കിലും മികച്ച വില കർഷകർക്ക് ആശ്വാസം നൽകുന്നു.
മലയോര മേഖലയായ കീഴാന്തൂരിൽ വിളയുന്ന കാപ്പിക്കു മേന്മ കൂടുതലാണെന്നതിനാൽ, ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്ന കാപ്പിപ്പൊടി വിദേശ വിപണിയിൽ വരെ പ്രത്യേക ഇടം നേടിയിരിക്കുകയാണ്.
സ്വകാര്യ കമ്പനി കർഷകരിൽ നിന്നു കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജർമനി, ക്യൂബ തുടങ്ങി വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്.നിലവിൽ അഞ്ചുനാട്ടിലെ കാന്തല്ലൂർ, കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട്, മറയൂരിലെ പള്ളനാട്, കാപ്പി സ്റ്റോർ തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്യുന്നത്. കാവേരി, സിലക്ഷൻ, അറബിക എന്നീ ഇനം കാപ്പിച്ചെടികളാണ് പ്രദേശത്ത് കൂടുതലായുള്ളത്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് വിളവെടുപ്പ്.
മറ്റിടങ്ങളിലെ കാപ്പിക്ക് കിലോയ്ക്ക് 30 മുതൽ 50 രൂപവരെ വില ലഭിക്കുമ്പോൾ പ്രദേശത്ത് വിളയുന്ന കാപ്പിക്ക്, തുടക്കത്തിൽ തന്നെ 80 രൂപ ലഭിക്കുന്നുണ്ട്. മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംരംഭവും മികച്ച വില നൽകി വ്യാപകമായി ഇവിടെനിന്ന് കാപ്പിക്കുരു സംഭരിക്കുന്നുണ്ട്.കീഴാന്തൂരിലെ കാപ്പിക്കു പുറമേ അഞ്ചുനാട്ടിലെ മറയൂർ ശർക്കര, ചന്ദനം, ശീതകാല പച്ചക്കറികൾ എന്നിവയും ഗുണനിലവാരത്തിൽ മികച്ചതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]