ഇന്ന്
∙ ബാങ്ക് അവധി
ജോലി ഒഴിവ്
ഇടുക്കി∙ ചെറുതോണിയിൽ പ്രവർത്തിക്കുന്ന വനിത സൊസൈറ്റിയിലേക്ക് ഡിഗ്രിയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള ഓഫിസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 15ന് മുൻപ് ബന്ധപ്പെടണം.
9447253787, 9446546577.
ശുദ്ധജല വിതരണം മുടങ്ങും
തൊടുപുഴ∙ ശുദ്ധജലവിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജലസംഭരണികളുടെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ താഴെപ്പറയുന്ന ദിവസങ്ങളിൽ അതത് പ്രദേശങ്ങളിലെ ശുദ്ധജല വിതരണം പൂർണമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു. ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കാരൂപ്പാറ, ഇടികെട്ടിപ്പാറ, കാഞ്ഞിരംപാറ ജലസംഭരണികളുടെ പരിധിയിൽ വരുന്ന കാരൂപ്പാറ, കുന്നം, ഞറുകുറ്റി, അർപ്പമറ്റം, ചാലംകോട്, കാഞ്ഞിരംപാറഭാഗത്തും നാളെ വെള്ളിയാമറ്റം പഞ്ചായത്തിൽ നെല്ലിക്കാമല, മന്ദിരംപാറ ജലസംഭരണികളുടെ പരിധിയിലുള്ള നെല്ലിക്കാമല, ഞരളംപുഴ, കൈപ്പ മേഖലകളിലും 13ന് പട്ടാണിക്കുന്നു ജലസംഭരണിയുടെയും ആലക്കോട് സ്കീമിൽ വരുന്ന ഇഞ്ചിയാനി, ചിലവ് ജലസംഭരണികളുടെയും ശുദ്ധീകരണം നടക്കുന്നതിനാൽ തൊടുപുഴ ടൗൺ, മങ്ങാട്ടുകവല, കീരികോട്, മുതലക്കോടം, കുമ്പംകല്ല്, കാഞ്ഞിരമറ്റം മേഖലകളിലും വണ്ണപ്പുറം, കരിമണ്ണൂർ, കോടിക്കുളം, ഉടുമ്പന്നൂർ ആലക്കോട് പഞ്ചായത്തുകളിലും ശുദ്ധജലം മുടങ്ങും.
കട്ടപ്പന കമ്പോളം
ഏലം: 2200-2400
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250, ചുക്ക്: 270
ഗ്രാമ്പൂ: 850, ജാതിക്ക: 350
ജാതിപത്രി: 1500-2050
കൊക്കോ വില അടിമാലി
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 400
മുരിക്കാശേരി:
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]