അടിമാലി ∙ ക്ഷേമപെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്തു വാർത്തകളിൽ ഇടംപിടിച്ച ഇരുനൂറേക്കർ പൊന്നടുത്തുപാറയിൽ മറിയക്കുട്ടിക്കു റേഷൻ നിഷേധിച്ചതായി പരാതി. 2, 3 തീയതികളിൽ അടിമാലി അപ്സര റോഡിലെ 117–ാം നമ്പർ കടയിൽ റേഷൻ വാങ്ങാനെത്തിയപ്പോൾ ‘ഇപ്പോൾ ബിജെപി അല്ലേ, ആയിരമേക്കറിൽ ബിജെപിക്കാരന്റെ റേഷൻകടയുണ്ട്, അവിടെപ്പോയി റേഷൻ വാങ്ങിക്കൂ’ എന്നു പറഞ്ഞെന്നാണു പരാതി.
തുടർന്നു സമീപത്തുള്ള മറ്റൊരു റേഷൻകടയിൽ എത്തിയാണ് അരി വാങ്ങിയത്.
ഇടുക്കിയിലെത്തിയ മറിയക്കുട്ടി കലക്ടർക്കും ജില്ലാ സപ്ലൈ ഓഫിസർക്കും പരാതി ന ൽകി. എന്നാൽ, മറിയക്കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് റേഷൻകടയിലെ ജീവനക്കാരൻ ജിൻസ് പറഞ്ഞു.
മറിയക്കുട്ടി റേഷൻ വാങ്ങാൻ വന്നപ്പോൾ സെർവർ തകരാർ ഉണ്ടായെന്നും അതിനാലാണു റേഷൻ കൊടുക്കാൻ പറ്റാതെ പോയതെന്നുമാണു വിശദീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]