
മൂന്നാർ∙ ഒരു വർഷമായി മുടങ്ങിക്കിടന്നിരുന്ന ഇടമലക്കുടിയിലേക്കുളള റോഡ് കോൺക്രീറ്റിങ് പണികൾ പുനരാരംഭിച്ച് ഒരു മാസം തികയും മുൻപ് വീണ്ടും പണികൾ നിർത്തിവച്ച് കരാറുകാരൻ മടങ്ങി. 2024 ജൂണിൽ നിർത്തിവച്ച പണികൾ ഒരു മാസം മുൻപാണ് ഇഡ്ഡലിപ്പാറയിലേക്കുള്ള വഴിയിൽ കേപ്പക്കാട് ഭാഗത്ത് കോൺക്രീറ്റിങ് ആരംഭിച്ചത്.
150 മീറ്റർ ദൂരം കോൺക്രീറ്റിങ് നടത്തിയ ശേഷം പണികൾ നിർത്തിവയ്ക്കുകയായിരുന്നു.
വനമേഖലയിൽ ഇടയ്ക്കിടെ മഴ പെയ്യുന്നതു കാരണമാണ് പണികൾ നിർത്തിവച്ച് കരാറുകാരൻ മടങ്ങിയതെന്നാണ് സൂചന. ഇതോടെ കേപ്പക്കാട് മുതൽ ഇഡ്ഡലിപ്പാറ വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട
ഗതികേടിലാണ് ഗോത്രവർഗക്കാർ.കനത്ത മഴയെ തുടർന്ന് ഈ ഭാഗത്ത് റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടും ചെളിനിറഞ്ഞും ജീപ്പുകൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
2023 നവംബറിലാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പെട്ടിമുടിയിൽനിന്നു സൊസൈറ്റിക്കുടി വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്ന നടപടികൾ ആരംഭിച്ചത്. പട്ടികവർഗ വകുപ്പിൽനിന്നുള്ള 11.5 കോടി രൂപ ചെലവിട്ടാണ് പെട്ടിമുടി പുല്ലുമേട് മുതൽ ഇഡ്ഡലിപ്പാറ വരെയുള്ള 7. 700 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതായിരുന്നു പദ്ധതി.
ഇതുവരെ 4.5 കിലോമീറ്റർ ദൂരം മാത്രമാണ് കോൺക്രീറ്റ് ചെയ്തത്.
വേദന സഹിച്ച് 2 ദിവസം
വാഹനം ലഭിക്കാത്തതിനാൽ കോഴിയിറച്ചി കഴിക്കുന്നതിനിടയിൽ എല്ല് തൊണ്ടയിൽ കുടുങ്ങിയ യുവാവിനെ ആശുപത്രിയിലെത്തിച്ചത് രണ്ടാം ദിവസം. ഇടമലക്കുടി പഞ്ചായത്തിലെ ഇരുപ്പു കല്ല് സ്വദേശി രാജ് കുമാർ (25) ആണ് തൊണ്ടയിൽ കുടുങ്ങിയ എല്ലിൻ കഷണവുമായി വേദന സഹിച്ച് രണ്ടു ദിവസം വീട്ടിൽ കഴിഞ്ഞത്.
കനത്ത മഴയിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ ആശുപത്രിയിൽ പോകാൻ ജീപ്പ് ഡ്രൈവർമാർ വരാൻ തയാറായില്ല.
വേദന കടുത്തതോടെ യുവാവിന് വെള്ളം പോലും ഇറക്കാനാകാതെ വന്നതോടെ അയൽവാസികൾ ചേർന്ന് ചുമന്ന് കേപ്പക്കാട് എത്തിച്ച് അവിടെനിന്നു വാഹനത്തിൽ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊണ്ടയിൽനിന്ന് എല്ല് നീക്കം ചെയ്ത രാജ്കുമാർ ചികിത്സയിൽ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]