
മൂന്നാർ ∙ രണ്ടു വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കാതെ ദേശീയപാതാ അധികൃതർ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട
ദേവികുളം ഇരച്ചിൽ പാറ, ടോൾ പ്ലാസ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളാണ് രണ്ടു വർഷമായിട്ടും തെളിക്കാൻ നടപടിയില്ലാത്തത്. ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഇവ സ്ഥാപിച്ചത്. വന്യമൃഗങ്ങളുടെ സാന്നിധ്യം ഏറ്റവുമധികമുള്ള വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്ന വാഹനയാത്രക്കാർക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിച്ചത്.
ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ സന്ധ്യയായാൽ ഇറച്ചിൽ പാറമുതൽ ടോൾ പ്ലാസ വരെ കനത്ത ഇരുട്ടാണ്. പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചതിനു ശേഷം ആറിലധികം തവണ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളും കാട്ടുപോത്തുകളും ടോൾ പ്ലാസയിൽ കയറിയിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]