
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മ
തിരുവനന്തപുരം ∙ ഇടുക്കി ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് വേരിയസ് 535 / 2023 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മ 27ന് 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപം കോംപിറ്റേറ്റർ പിഎസ്സി കോച്ചിങ് സെന്റർ ഹാളിൽ നടത്തും. 7510952417, 8157982046.
സ്പോട്ട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ കണ്ണൂർ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എംഎസ്സി ഫിസിക്സ് നാനോസയൻസ് ആൻഡ് ടെക്നോളജി ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ ആറും എംഎസ്സി കെമിസ്ട്രി നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ മൂന്നും സീറ്റുകൾ ഒഴിവുണ്ട്.
സ്പോട്ട് അഡ്മിഷൻ 14ന് 12ന് വകുപ്പ് ഓഫിസിൽ (റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്). https://snsnt.mgu.ac.in/, 9495392750.
എംജി സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എംഎസ്ഡബ്ല്യു പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിൽ 14ന് 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. 8891391580.
നെടുങ്കണ്ടം∙ സർക്കാർ പോളിടെക്നിക് കോളജിൽ 2025-26 അക്കാദമിക് വർഷത്തെ രണ്ടാം വർഷ ഡിപ്ലോമ (എൽഇടി) കോഴ്സിലേക്ക് നേരിട്ടുള്ള അവസാനഘട്ട
സ്പോട്ട് അഡ്മിഷൻ 15 വരെ നടക്കും. കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം.
അപേക്ഷ സമർപ്പിക്കാത്തവർക്കും ഈ അവസരം വിനിയോഗിക്കാം. മാത്സ്, ഫിസിക്സ്–കെമിസ്ട്രി എന്നിവയടങ്ങിയ പ്ലസ്ടു അഥവാ വിഎച്ച്എസ്ഇ 50% മാർക്കോടെ പാസായ വിദ്യാർഥികൾക്കും 50 ശതമാനം മൊത്തം മാർക്കോടെ 2 വർഷ ഐടിഐ, കെജിസിഇ പാസായ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അസ്സൽ സർട്ടിഫിക്കറ്റുകളമായി രക്ഷാകർത്താവിനോടൊപ്പം എത്തണം. 04868234082, 7902583454, 9747963544, www.polyadmission.org.
കട്ടപ്പന കമ്പോളം
ഏലം: 2300-2500
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 190
കാപ്പി പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 230
ചുക്ക്: 260
ഗ്രാമ്പൂ: 760
ജാതിക്ക: 270
ജാതിപത്രി: 1400-1800
കൊക്കോ വില അടിമാലി
കൊക്കോ: 100
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 140
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]