
ഫാ. തോമസ് പുതുശ്ശേരിക്ക് കൊമേഴ്സില്‍ ഡോക്ടറേറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂലമറ്റം ∙ സിഎംഐ മൂലമറ്റം സെന്റ് ജോസ്ഫ്സ് ആശ്രമത്തിലെ പ്രിയോറും സെന്റ് ജോസഫ്സ് കോളജിന്റെ (ഓട്ടോണോമസ്) ലോക്കല്‍ മാനേജരും സെന്റ് ജോസഫ്സ് അക്കാദമിയുടെ ഡയറക്ടറുമായ ഫാ. തോമസ് പുതുശ്ശേരിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് കൊമേഴ്സില്‍ പിഎച്ച്ഡി നേടിയത്. മേലുകാവ് ഹെന്ററി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി.എസ്.ഗിരീഷ്കുമാറിന്റെ ഗൈഡ്ഷിപ്പിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
സിഎംഐ കോട്ടയം സെന്റ് ജോസ്ഫ് പ്രൊവിന്‍സിലെ അംഗമായ ഫാ. തോമസ് പുതുശ്ശേരി, സിഎംഐ എജ്യൂക്കേഷനല്‍ ഏജന്‍സിയുടെ കോര്‍പറേറ്റ് മാനേജരായും കോട്ടയം ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ദര്‍ശന അക്കാദമി, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ മാട്രിമോണി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരമ്പുഴ പുതുശ്ശേരി ബ്രിജിത്തയുടെയും പരേതനായ സെബാസ്റ്റിയന്റെയും മകനാണ്. സഹോദരങ്ങൾ: കുര്യന് സെബാസ്റ്റ്യന്‍ (റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയര്‍), ജോയി സെബാസ്റ്റിയന് (അധ്യാപകന്, എസ്എച്ച്എച്ച്എസ്എസ് തേവര), ഷൈനി സെബാസ്റ്റ്യന്‍ (നഴ്സ്, യുകെ).