വണ്ണപ്പുറം ∙ തിരഞ്ഞെടുപ്പിൽ ഇതുവരെയും മുടങ്ങാത്ത സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവശതയിലും രാജമ്മ ബൂത്തിലെത്തി. മകന്റെ വിയോഗത്തെത്തുടർന്ന് ഒറ്റയ്ക്കു ജീവിക്കുന്ന കൂവപ്പുറം പുത്തൻമഠത്തിൽ രാജമ്മ(77) ഓട്ടോയിലാണ് വണ്ണപ്പുറത്തെ ഹിറ പബ്ലിക് സ്കൂളിലെ ബൂത്തിലെത്തിയത്.
വോട്ട് ചെയ്തശേഷം സ്കൂളിന്റെ പടിക്കെട്ടിറങ്ങി തൊട്ടടുത്ത മരച്ചുവട്ടിൽ എത്തിയപ്പോഴേക്കും കാൽ കുഴഞ്ഞിരുന്നു.
മരച്ചുവട്ടിലിരുന്ന രാജമ്മയെ നാട്ടുകാരാണ് ഓട്ടോയിൽ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപാണ് മകൻ കാൻസർ ബാധിച്ചു മരിച്ചത്.
അതോടെ ഒറ്റയ്ക്കായി. പഞ്ചായത്തിൽ നിന്ന് അറ്റകുറ്റപ്പണി നടത്തി നൽകിയ വീട്ടിലാണ് താമസം.
അടുത്തിടെ സ്ട്രോക്ക് ബാധിച്ചിട്ടും വോട്ട് ചെയ്യാനെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

