
രാജകുമാരി∙ പരമ്പരാഗത വേഷവിധാനങ്ങളോടെ കൂത്തും പാട്ടുമായി സ്ത്രീകളും, വനസംരക്ഷണ മുദ്രാവാക്യങ്ങളുമായി യുവജനങ്ങളും അണിനിരന്ന ഘോഷയാത്രയോടെ ലോക ആദിവാസി ദിനാചരണത്തിന്റെ ഭാഗമായുള്ള മുതുവാ സംഗമത്തിന് സൂര്യനെല്ലി, ചെമ്പകത്താെഴുക്കുടിയിൽ തുടക്കമായി. സൂര്യനെല്ലിയിൽ നിന്നാരംഭിച്ച ഘോഷയാത്രചെമ്പകത്താെഴുക്കുടിയിൽ സമാപിച്ചു. ലിപിയില്ലാത്ത പ്രത്യേക ഭാഷയും ഭിന്ന സംസ്കാരവും പിന്തുടരുന്ന മുതുവാ സമുദായത്തിന്റെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുതുവാ സംഗമം സംഘടിപ്പിച്ചത്.
പാെതുസമ്മേളനം അടിമാലി എടിഡിഒ എം.കന്തസ്വാമി ഉദ്ഘാടനം ചെയ്തു.
കേരള പാെലീസ് അക്കാദമി ഡയറക്ടർ കെ.സേതുരാമൻ മുഖ്യാതിഥിയായിരുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ സന്ദേശം നൽകി. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയം, മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ, ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രൻ, കവി അശോകൻ മറയൂർ, ഡോ.ഷോബൻ ബാബു, നിതിൻ തോമസ്, കെ.പി.സുഭാഷ് ചന്ദ്രൻ, കെ.എസ്.ശ്രീദർശൻ, കെ.നാഗരാജ്, ജി.ശേഖർ റാം, എസ്.രാമചന്ദ്രൻ, പി.എസ്.ശശി എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം നടന്ന കാണിമാരുടെ സംഗമത്തിൽ സംസ്ഥാനത്തെ 140 മുതുവാ സമുദായ കാണിമാർ പങ്കെടുത്തു.
തുടർന്ന് മുതിർന്നവരെ ആദരിക്കൽ ചടങ്ങും നടന്നു. ഇന്ന് രാവിലെ 7ന് നേതൃസംഗമവും വിവിധ വിഷയങ്ങളിൽ സെമിനാറും നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]