
മൂന്നാർ ∙ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ ബസ് സ്റ്റാൻഡിനായുള്ള മൂന്നാറുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നു. സമീപ പഞ്ചായത്തായ മാങ്കുളത്ത് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാനായി എംഎൽഎ ഫണ്ടിൽനിന്ന് 90 ലക്ഷം രൂപ അടുത്തിടെ അനുവദിച്ചിരുന്നു.
എന്നാൽ ദിനംപ്രതി വിദേശികളടക്കം യാത്ര ചെയ്യുന്നതും അന്തർ സംസ്ഥാന സർവീസുകൾ പുറപ്പെടുന്നതുമായ മൂന്നാറിൽ ഒരു ബസ് സ്റ്റാൻഡ് നിർമിക്കാൻ ഫണ്ട് അനുവദിക്കാത്തത് മൂന്നാറിനോടുള്ള കടുത്ത അവഗണനയായി മാറിയിരിക്കുകയാണ്. 7 വർഷമായി പോസ്റ്റ്ഓഫിസ് കവലയിലെ ടാക്സി സ്റ്റാൻഡിനുള്ളിലെ ഇടുങ്ങിയ സ്ഥലത്താണ് കെഎസ്ആർടിസി അടക്കമുള്ള ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. യാത്രക്കാർക്ക് ബസ് കാത്തു നിൽക്കുന്നതിനുള്ള കാത്തിരിപ്പു കേന്ദ്രമുൾപ്പെടെ ഒരു സൗകര്യവും ഇവിടെ ഇല്ല.
ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടുളള ടാക്സി വാഹനങ്ങൾക്കിടയിലൂടെ ഏറെ പാടുപെട്ടാണ് യാത്രക്കാർ ബസിൽ കയറുന്നതും ഇറങ്ങുന്നതും. ബെംഗളൂരു അടക്കമുളള ദീർഘദൂര ബസുകൾ ഉൾപ്പെടെ അറുപത്തഞ്ചിലേറെ സർവീസുകളാണ് മൂന്നാറിൽനിന്നു സർവീസ് നടത്തുന്നത്.
വിദേശികളടക്കമുള്ള യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനോ മഴ പെയ്യുമ്പോൾ കയറി നിൽക്കാനോ ഇരിക്കാനോ ഒരു സൗകര്യങ്ങളും ഇവിടെയില്ല.ടൗണിൽ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് 2018 ലാണ് നീലക്കുറിഞ്ഞി സീസണിലെ തിരക്ക് കണക്കിലെടുത്ത് പോസ്റ്റ്ഓഫിസ് കവലയിലെ ടാക്സി സ്റ്റാൻഡിനുള്ളിലേക്ക് പ്രവർത്തനം മാറ്റിയത്.
യാത്രക്കാർക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുമെന്നായിരുന്നു ബസ് സ്റ്റാൻഡ് മാറ്റുന്ന വേളയിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഏഴു വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാനോ നടപടിയുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]