
കുമളി∙ തേക്കടിയിൽ പുതിയ ടൂറിസം പദ്ധതികളില്ല, സഞ്ചാരികളുടെ എണ്ണം കുറയുന്നു. ബോട്ടിങ്ങിന് പുറമേ വനംവകുപ്പിന്റെ ഏതാനും പ്രോഗ്രാമുകളും സ്വകാര്യ വ്യക്തികൾ നടത്തുന്ന സ്പൈസ് പ്ലാന്റേഷൻ, കഥകളി, കളരി, ആന സവാരി, ജീപ്പ് സവാരി തുടങ്ങിയവയും മാത്രമാണ് തേക്കടിയിൽ നിലവിലുള്ളത്.
ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫിസ് കുമളിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും തേക്കടിക്കായി ഒരു പുതിയ പദ്ധതിയും ആവിഷ്കരിക്കുന്നില്ല എന്ന ആരോപണം നിലവിലുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ നിരവധി ടൂറിസം പദ്ധതികൾ ജില്ലയിൽ നിലവിലുണ്ട്.
കൂടാതെ പുതിയ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
ടൂറിസം വികസന സാധ്യതകളുള്ള നിരവധി സ്ഥലങ്ങൾ കുമളി പഞ്ചായത്തിലുണ്ട്. ഇവ വികസിപ്പിച്ചാൽ തേക്കടിയിൽ എത്തുന്നവർ കൂടുതൽ ദിവസങ്ങൾ ഇവിടെ താമസിക്കുന്നതിനും അതിലൂടെ തദ്ദേശീയരുടെ വരുമാനം വർധിപ്പിക്കുന്നതിനും കഴിയും.
എന്നാൽ ഇതിന് മുന്നിട്ടിറങ്ങേണ്ടത് ടൂറിസം വകുപ്പാണ്. അവർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ തേക്കടിയെ അവഗണിച്ച് മറ്റു മേഖലകളിലെ പദ്ധതികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ആക്ഷേപം.
ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയും തേക്കടിയിൽ പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്നും ചൂണ്ടിക്കാട്ടി തേക്കടി ടൂറിസം കോഓർഡിനേഷൻ കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി.
ഈ വിഷയം ഗൗരവപൂർവം ചർച്ച ചെയ്യാമെന്നും തേക്കടിയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഡെസ്റ്റിനേഷൻ തിരിച്ച് തേക്കടിയിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ യോഗം വിളിക്കുമെന്നും കലക്ടർ അറിയിച്ചതായി ഷിബു എം.തോമസ്, മജോ കാരിമുട്ടം, എ.മുഹമ്മദ് ഷാജി, ജോയി മേക്കുന്നേൽ, പി.എൻ.രാജു, സനൂപ് പുതുപ്പറമ്പിൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]