
രാജകുമാരി∙ കാലവർഷക്കെടുതിയിൽ ജില്ലയിലെ കർഷകർക്ക് സംഭവിച്ചത് 20 കോടിയിലധികം രൂപയുടെ കൃഷിനാശം. മേയ് 24 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള കൃഷി വകുപ്പിന്റെ പ്രഥമ വിവര റിപ്പോർട്ട് അനുസരിച്ച് 20.34 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്.
ആകെ 11,469 കർഷകരുടെ 1,179.58 ഹെക്ടർ കൃഷി ഭൂമിയിൽ വിളനാശമുണ്ടായി. വാഴ, ഏലം തുടങ്ങിയ വിളകളെയാണ് മഴയും കാറ്റും കൂടുതൽ ബാധിച്ചത്. ഏറ്റവുമധികം ഏലം കൃഷിയുള്ള നെടുങ്കണ്ടം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ സ്ഥലത്തെ കൃഷി നശിച്ചത്.
എന്നാൽ പീരുമേട് ബ്ലോക്കിലാണ് കാലവർഷക്കെടുതി കൂടുതൽ കർഷകരെ ബാധിച്ചത്.
നെടുങ്കണ്ടം ബ്ലോക്കിൽ 2,146 കർഷകരുടെ 475.30 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതു മൂലം 3.80 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. പീരുമേട് ബ്ലോക്കിൽ 3,328 കർഷകരുടെ 340 ഹെക്ടറിലെ കൃഷി നശിച്ചത് മൂലം 6 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി.
തൊടുപുഴ ബ്ലോക്കിലാണ് ഏറ്റവും കുറവ് കൃഷിനാശം റിപ്പോർട്ട് ചെയ്തത്. 131 കർഷകരുടെ 3.92 ഹെക്ടർ കൃഷി നശിച്ചതു മൂലം ഇവിടെ 19 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്.
അടിമാലി ബ്ലോക്കിൽ 2,339 കർഷകരുടെ 114.77 ഹെക്ടർ ഭൂമിയിൽ 5.54 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു.
ദേവികുളം ബ്ലോക്കിൽ 762 കർഷകർക്കാണ് കാലവർഷത്തിൽ വിളനാശമുണ്ടായത്. ഇവിടെ 25.75 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതു മൂലം ആകെ 73 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
ഇളംദേശം ബ്ലോക്കിൽ 40 ലക്ഷം രൂപയുടെ കൃഷിനാശമാണുണ്ടായത്. ഇടുക്കി ബ്ലോക്കിൽ 1,351 കർഷകർക്ക് 2 കോടിയിലധികം രൂപയുടെ നാശമുണ്ടായി.
കട്ടപ്പന ബ്ലോക്കിൽ 900 കർഷകർക്ക് 1.32 കോടി രൂപയുടെ കൃഷിനാശമുണ്ടായി. ഇളംദേശത്ത് 54.97 ഹെക്ടറും ഇടുക്കിയിൽ 85.16 ഹെക്ടറും കട്ടപ്പനയിൽ 79.31 ഹെക്ടറും കൃഷി നശിച്ചു.
ഏലം മേഖലയിൽ അനിശ്ചിതത്വം തുടരുന്നു
കഴിഞ്ഞ ജനുവരിയിൽ ഏലത്തിന് ശരാശരി 3000 രൂപ വില ലഭിച്ചിരുന്നു.
പക്ഷേ ഇപ്പോൾ 2500 ൽ താഴെയാണ് ശരാശരി വില. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിലയിൽ അൽപം വർധനയുണ്ട്.
2024ൽ ഇതേ സമയം 2250 രൂപ വരെയായിരുന്നു ഏലത്തിന്റെ ശരാശരി വില. കഴിഞ്ഞ സീസണിൽ വരൾച്ചയാണ് ഏലം കർഷകർക്ക് തിരിച്ചടിയായതെങ്കിൽ ഇൗ സീസണിൽ കാലവർഷ കെടുതികളാണ് പ്രഹരമായത്.ഒരു മാസത്തിലധികം നീണ്ടുനിന്ന മഴയിൽ ഏലത്തിന് വ്യാപകമായി അഴുകൽ രോഗം ബാധിച്ചു. അഴുകൽ രോഗം ബാധിച്ച ഏലം പിഴുതുമാറ്റി വീണ്ടും കൃഷി നടത്തേണ്ടി വരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
നടുന്നതിനുള്ള ഏലത്തട്ടകൾക്ക് ഇനം അനുസരിച്ച് 50 മുതൽ 120 രൂപ വരെയാണ് വില. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]