
ഇടുക്കി രൂപതാ ദിനാചരണം: കാഴ്ചവിരുന്നായി മെഗാ മാർഗംകളി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി ചരിത്രമായി. വിവിധ ഇടവകകളിൽനിന്നുള്ള 2,500 കലാകാരികളാണ് മാർഗംകളിയിൽ അണിനിരന്നത്. രാവിലെ ഇടുക്കി ന്യൂമാൻ സ്കൂൾ ഗ്രൗണ്ടിൽ എത്തിയ കലാകാരികൾ 10ന് ഐഡിഎ ഗ്രൗണ്ടിൽ ക്രമീകരിച്ച ട്രാക്കുകളിൽ അണിനിരന്നു. 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിലാണു ദിനാചരണം.
3 മുതൽ 82 വയസ്സു വരെയുള്ളവർ പങ്കെടുത്തു. മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറൽമാരായ മോൺ.ജോസ് കരിവേലിക്കൽ, മോൺ.ജോസ് പ്ലാച്ചിക്കൽ, മോൺ.ഏബ്രഹാം പുറയാറ്റ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ തുടങ്ങിയവർ പങ്കെടുത്തു.