അടിമാലി ∙ മാങ്കുളം പഞ്ചായത്തിലെ ആനക്കുളം നോർത്ത് വാർഡിലും അമ്പതാംമൈൽ വാർഡിലും വിവിധ ഉന്നതികളിലെ സമ്മതിദായകർ വോട്ടവകാശം രേഖപ്പെടുത്താൽ എത്തേണ്ടത് കിലോമീറ്ററുകൾ ദൂരെയുള്ള ബൂത്തുകളിൽ. മാങ്ങാപ്പാറ, കോഴിയിള ഉന്നതികളിലെ വോട്ടർമാരിൽ കൂടുൽ പേരും എത്തേണ്ടത് 3 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ആനക്കുളം ബൂത്തിലാണ്.
കള്ളക്കുട്ടിക്കുടി ഉന്നതിയിൽ നിന്നുള്ളവർ 3 കിലോമീറ്റർ ദുരം കാൽനടയായി സഞ്ചരിച്ച് ചിക്കണാംകുടി ഗവ.എൽപി സ്കൂൾ ബൂത്തിലാണ് എത്തേണ്ടത്.
ഉന്നതിയിൽ നിന്ന് പെരുമ്പൻകുത്ത്– ചിക്കണാംകുടി റോഡിലേക്ക് എത്തുന്നതിന് മാങ്കുളം പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന പാലം 2018 ലെ പ്രളയത്തിൽ തകർന്നതാണ്. പകരം റീബിൽഡ് കേരളയിൽപ്പെടുത്തി പാലവും അപ്രോച്ച് റോഡും നിർമിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇനിയും നടപ്പാകാതെ വന്നതോടെ ഈറ്റ ഉപയോഗിച്ച് ഉന്നതി നിവാസികൾ നിർമിച്ച പാലത്തിലൂടെയാകും ഇവർ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ചിക്കണാംകുടിയിൽ എത്തുന്നത്.
കുറത്തിക്കുടി ബൂത്തിൽ എത്താൻ 40 കിലോമീറ്റർ
അടിമാലി ∙ പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ വാർഡിലെ കുറത്തിക്കുടി ബൂത്തിൽ എത്താൻ പോളിങ് ഉദ്യോഗസ്ഥർ സഞ്ചരിക്കേണ്ടത് 40 കി.മീ.
ദൂരം. ഇവിടേക്ക് പഴമ്പിള്ളിച്ചാൽ വഴി എത്തണമെങ്കിൽ കാനന പാതയിലൂടെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കണം.
വാഹനത്തിലാണ് പോകുന്നതെങ്കിൽ മറ്റൊരു പഞ്ചായത്തിലൂടെ കടന്നു വേണം കുറത്തിക്കുടിയിൽ എത്താൻ. അടിമാലിയിൽ നിന്ന് മാങ്കുളത്ത് എത്തിയാണ് ഉദ്യോഗസ്ഥർ ഇന്നലെ കുറത്തിക്കുടി ബൂത്തിലേക്ക് എത്തിയത്.
മറയൂർ മല കയറി ഉദ്യോഗസ്ഥർ
മറയൂർ ∙ മറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലേക്ക് ഫോർവീൽ ജീപ്പിൽ വോട്ടെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തി.
മറയൂർ പഞ്ചായത്തിൽ 18 ആദിവാസി ഉന്നതികളാണ് ഉള്ളത്. ഇതിൽ പന്ത്രണ്ടിലധികം ഉന്നതികൾ മലനിരകളിലാണ്.
കൂടക്കാട് ഒന്നാം വാർഡ് ബൂത്ത് പെരിയകുടി ഉന്നതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടേക്ക് ആറ് കിലോമീറ്റർ ദൂരം മലകൾ കയറണം. ഫോർവീൽ ജീപ്പ് മാത്രമാണ് എത്തിപ്പെടുക എന്നതിനാൽ വോട്ടെടുപ്പിനായി ബൂത്തിലേക്ക് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഇന്നലെ നേരത്തേതന്നെ എത്തി.
ഉച്ചയ്ക്ക് പെരിയകുടി കമ്യൂണിറ്റി ഹാളിൽ എത്തിയ ഉദ്യോഗസ്ഥർ വൈകിട്ടോടെ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളെല്ലാം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

