തൊടുപുഴ∙ കോടികൾ മുടക്കി പണിത തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കുമായി നിർമിച്ചിരുന്ന ശുചിമുറികൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ആകെയുള്ളത് ഇപ്പോൾ 2 എണ്ണം മാത്രമാണ്.
ഇവിടെ യാത്രക്കാർക്ക് കയറാൻ പോലും സാധിക്കാത്ത വിധത്തിൽ വൃത്തിഹീനമാണ്. അസഹ്യമായ ദുർഗന്ധം സഹിച്ചു വേണം ഇതിൽ കയറാൻ.
ഇതിൽ കയറുന്നവർ തിരികെ പകർച്ചവ്യാധിയുടെ അണുക്കളുമായി വേണം വീട്ടിലേക്ക് പോകാൻ എന്നതാണ് സ്ഥിതി. ശുചിമുറിയുടെ ദുരവസ്ഥ കാരണം യാത്രക്കാർ ഹോട്ടലുകളിലും മറ്റും കയറിയാണ് കാര്യം സാധിക്കുന്നത്.
മാത്രമല്ല ശുചിമുറികളിൽനിന്ന് മലിനജലം താഴേക്ക് പതിക്കുന്നത് അടിനിലയിലെ വർക്ഷോപ്പിനു മുന്നിലേക്കാണ്. അതിനാൽ അവിടെയുള്ള ജീവനക്കാർ വലിയ ദുരിതമാണ് സഹിക്കുന്നത്.
ശുചമുറിയിലെ ചോർച്ച നീക്കാതെ ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ശുചിമുറികൾ തുറന്നു കൊടുത്താൽ മലിനജലം താഴേക്ക് പതിക്കും. വർഷങ്ങളായിട്ടും ഇതിനു ഒരു പരിഹാരമായിട്ടില്ല. 14 കോടിയിലേറെ മുടക്കി നിർമാണം പൂർത്തിയാക്കിയ കെട്ടിട
സമുച്ചയം 2 വർഷം മുൻപ് ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാനപരമായ ഒരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. മുകൾ നിലയിലെ ഹാളിൽ ഉൾപ്പെടെ മഴ വെള്ളം കെട്ടിക്കിടക്കുന്നു.
പരിഹരിക്കാൻ ഷീറ്റ് സ്ഥാപിച്ചെങ്കിലും കാറ്റിൽ പറന്നു പോയി. ഇതോടെ യാത്രക്കാർ ഉൾപ്പെടെ വലിയ ദുരിതം അനുഭവിക്കുകയാണ്.
ഇവിടെ ഫയർ എൻഒസി ഇല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ പോലും ലഭിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും താൽക്കാലിക കണക്ഷൻ മാത്രമാണ് ഇവിടെയുള്ളത്.
അതിനാൽ ലക്ഷങ്ങൾ ഡിപ്പോസിറ്റ് നൽകി കട മുറികൾ വാടകയ്ക്ക് എടുത്തവർക്ക് സ്ഥാപനങ്ങൾ തുടങ്ങാനും സാധിക്കുന്നില്ല.
എന്നാൽ വർഷങ്ങൾക്ക് മുൻപ് വൻ തുക സെക്യൂരിറ്റിയായി നൽകിയ ആളുകൾക്ക് അടച്ച തുക തിരികെ കൊടുക്കാനും അധികൃതർ തയാറാകുന്നില്ല.
ആകെയുള്ളത് 48 ബസുകൾ; എല്ലാം കാലപ്പഴക്കം ചെന്നത്
10 വർഷം മുൻപ് തൊടുപുഴ ഡിപ്പോയിൽ കെഎസ്ആർടിസിക്ക് 71, കെയുആർടിസിക്ക് 9 എന്നിങ്ങനെ ബസുകൾ ഉണ്ടായിരുന്നു. അന്ന് 69 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ 50 ആയി ചുരുങ്ങി. പകരം പോകാൻ സ്പെയർ ബസ് പോലുമില്ല.
ഒരു ബസ് കേടായാൽ ഒരു ഷെഡ്യൂൾ മുടങ്ങുന്ന സ്ഥിതിയാണ്. നേരത്തേ ഡിപ്പോയിൽനിന്ന് ഉണ്ടായിരുന്ന ഒട്ടേറെ ഓർഡിനറി ബസുകൾ നിർത്തലാക്കിയെങ്കിലും ഇതൊന്നും പുനഃരാരംഭിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. തൊടുപുഴ ഡിപ്പോയിലെ ബസുകൾ ഭൂരിപക്ഷവും കാലപ്പഴക്കം ചെന്നവയാണ്.
ചിലതൊക്കെ സർവീസിനു പോലും അയയ്ക്കാൻ പറ്റാത്തവ. ഇതൊക്കെയാണ് ഹൈറേഞ്ച് റൂട്ടിലേക്കും മറ്റും അയച്ച് യാത്രക്കാരെയും വച്ച് സാഹസിക യാത്ര നടത്തുന്നത്.
കാലപ്പഴക്കം ചെന്ന ബസുകൾ
16 വർഷം പഴക്കമുള്ള ബസുകൾ: 8
15 വർഷം പഴക്കമുള്ളവ: 6
14 വർഷം പഴക്കമുള്ളവ: 5
13 വർഷം പഴക്കമുള്ളവ: 8
12 വർഷം പഴക്കമുള്ളവ: 5
(ഇതിൽ ഒരു സൂപ്പർ ഫാസ്റ്റും)
10 വർഷം പഴക്കമുള്ളവ: 10
9 വർഷം പഴക്കമുള്ളവ: 8
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

