
ചെറുതോണി ∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ച രാമക്കൽമേട് – വണ്ണപ്പുറം റോഡിന്റെ നിർമാണ പ്രവർത്തനങ്ങളോട് കഞ്ഞിക്കുഴി പഞ്ചായത്ത് മുഖം തിരിക്കുന്നതായി പരാതി. സ്ഥലം ഏറ്റെടുത്തു നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കാത്തതിനാൽ സംസ്ഥാന പാതയുടെ നിർമാണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എം.എം.മണി വൈദ്യുതി വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണു വണ്ണപ്പുറം – രാമക്കൽമേട് സംസ്ഥാന പാത അനുവദിച്ചത്.
രാമക്കൽമേട് നിന്നും നിർമാണ പ്രവർത്തനങ്ങൾ മുൻപേ ആരംഭിച്ചിരുന്നു.
കമ്പംമെട്ട്, തൂക്കുപാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റോഡിന്റെ പണി ഏതാണ്ട് പൂർണമായി കഴിഞ്ഞു. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകാൻ കഞ്ഞിക്കുഴി പഞ്ചായത്ത് തയാറാകാത്തതിനാൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ നിർമാണം ആരംഭിച്ചിട്ടു പോലുമില്ല.
ഒട്ടേറെ അവികസിത ഗ്രാമങ്ങളിലൂടെയാണ് ഈ സംസ്ഥാന പാത കടന്നു പോകുന്നത്.ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാത കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വികസനത്തിനും വഴിവയ്ക്കും.നിരവധി തവണ മാധ്യമങ്ങളും പൊതുപ്രവർത്തകരും വിഷയം ചൂണ്ടിക്കാണിച്ചെങ്കിലും ഭരണസമിതി അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് ആരോപണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]