
ഇടുക്കി ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശുദ്ധജല വിതരണം തടസ്സപ്പെടും
കട്ടപ്പന∙ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിലൂടെയുള്ള ജല അതോറിറ്റിയുടെ 125 എംഎം ജിഐ പമ്പിങ് ലൈൻ തകർന്ന് താഴേക്ക് വീണതിനാൽ 14-ാം തീയതി വരെ നാങ്കുതൊട്ടി, നത്തുകല്ല്, പുഞ്ചിരിക്കവല, ഉപ്പുകണ്ടം, വാഴവര, തുളസിപ്പാറ, പറയൻകവല, ശാന്തിഗ്രാം, കാറ്റാടിക്കവല, കാർഗിൽപടി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി നെടുങ്കണ്ടം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പിഎസ്സി അഭിമുഖം
കട്ടപ്പന ∙ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ(തമിഴ്-ഫസ്റ്റ് എൻസിഎ-എൽസി, കാറ്റഗറി നമ്പർ 559/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 21ന് പിഎസ്സിയുടെ ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതുസംബന്ധിച്ച പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഇന്റർവ്യു ദിവസം വെരിഫിക്കേഷൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഹാജരാകണം.
ജോലി ഒഴിവ്
കട്ടപ്പന ∙ കട്ടപ്പന സർക്കാർ കോളജ് ഹോം സ്റ്റേഷനായി ജില്ലയിലെ വിവിധ കോളജുകളിലേക്ക് ജീവനി മെന്റൽ വെൽബീയിങ് പ്രോഗ്രാമിന്റെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ കോളജ് സൈക്കോളജിസ്റ്റിനെ നിയമിക്കാൻ 15ന് 11ന് ഗവ. കോളജ് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖം നടക്കും. 14ന് 2ന് മുൻപ് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ അയച്ചശേഷം കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. 04868 272347, 7025770880.
റോഡ് അടച്ചിടും
കട്ടപ്പന ∙ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനാൽ ടൗണിലെ ഇടശേരി ജംക്ഷൻ-പുതിയ ബസ് സ്റ്റാൻഡ് റോഡ് ഇന്നു മുതൽ 10 ദിവസത്തേക്ക് അടച്ചിടും. ഈ ദിവസങ്ങളിൽ ബാലാ ആശുപത്രിയുടെ മുൻപിലൂടെയുള്ള റോഡ് ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
സർട്ടിഫിക്കറ്റ് പരിശോധന
തൊടുപുഴ ∙ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസിനു കീഴിലുള്ള സ്കൂളുകളിൽ 2024 നവംബറിൽ കെ ടെറ്റ് പരീക്ഷ വിജയിച്ച വിദ്യാർഥികളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പരിശോധന 12ന് മുതൽ ജൂൺ 5 വരെ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും കെ ടെറ്റ് ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
ഹിന്ദി ക്ലാസ്
തൊടുപുഴ ∙ മടക്കത്താനം ബെല്ലോ സ്റ്റാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ സൗജന്യ ഹിന്ദി ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 14ന് മുൻപ് അപേക്ഷ നൽകണം. 8– 10 ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കും 21 വയസ്സിനു മുകളിലുള്ളവർക്കും ക്ലാസിൽ പങ്കെടുക്കാം. 9495380729.
കോഴ്സിന് അപേക്ഷിക്കാം
ചെറുതോണി ∙ യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വെബ് ഡവലപ്പർ, അനിമേറ്റർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 15 നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഫോട്ടോ പതിപ്പിച്ച അപേക്ഷ 15ന് മുൻപ് സ്കൂളിൽ നേരിട്ടെത്തി സമർപ്പിക്കണം. 9947945567, 8547635951.