കരിമണ്ണൂർ∙ ചേറാടി ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറിക്ക് അനുവദിച്ച ലൈസൻസ് നിയമവിരുദ്ധമാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. പിഡബ്യുഡിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും എൻജിനീയറിങ് സുരക്ഷാ സർട്ടിഫിക്കേഷനും ഇല്ലാതെയാണ് ക്വാറി വാഹനങ്ങൾ റോഡും പാലവും ഉപയോഗിക്കുന്നതെന്നും ഇതുമൂലം പ്രദേശത്തെ പാലത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
ഇക്കാര്യങ്ങൾ പഞ്ചായത്ത് അധികൃതർക്കു നേരിട്ടറിയാമായിരുന്നിട്ടും ലൈസൻസ് അനുവദിച്ചതും പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കുന്നതും ഗുരുതര ഭരണ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. ചേറാടി ഭാഗത്തെ ക്വാറി ലൈസൻസ് ഉടൻ പുനഃപരിശോധിക്കണമെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

