ജോലി ഒഴിവ്
നെടുങ്കണ്ടം∙ പാറത്തോട് ഗവ. ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ്ടി (തമിഴ് ) അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
10ന് 11ന് ഹാജരാകണം. കെടെറ്റ് യോഗ്യത നിർബന്ധം.
∙കുമളി∙ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 11ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കൂടിക്കാഴ്ച 11ന്
ഇരട്ടയാർ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 11ന് രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പുകളും എന്നിവയുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
ഗതാഗത നിയന്ത്രണം
തൊടുപുഴ ∙ കാരിക്കോട് – വെള്ളിയാമറ്റം റോഡിൽ മങ്ങാട്ടുകവല പെട്രോൾ പമ്പിനു സമീപം ടൈൽ വിരിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ 15 വരെ ഇതുവഴി ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മെഡിക്കൽ ക്യാംപ് നാളെ
അടിമാലി ∙ വൈസ്മെൻ ക്ലബ് ഓഫ് അടിമാലിയുടെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ട്രൈബൽ പബ്ലിക് ഹെൽത്ത് സെന്ററിൽ വച്ച് നാളെ രാവിലെ 10ന് മെഡിക്കൽ ക്യാംപും, ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗൈനക്കോളജി, ഡെന്റൽ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും. അടിമാലി ജനമൈത്രി എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൺസൺ ഐസക്,സെക്രട്ടറി ലൈജോ ജോസഫ്, ട്രഷറർ ടി.എം ഏലിയാസ്, സുജിത് പി.
ഏലിയാസ്, ഡോ. എം.സി ജോസഫ് എന്നിവർ പറഞ്ഞു.
ശാന്തിഗ്രാം സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്
കട്ടപ്പന∙ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയം ഇന്ന് രാവിലെ 10.45ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
എം.എം.മണി എംഎൽഎ അധ്യക്ഷത വഹിക്കും. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിപ്രകാരം ഒരുകോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
എം.എം.മണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് 50 ലക്ഷം രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്. സംരക്ഷണഭിത്തിയും മൂന്നുവശങ്ങളിൽ ഫെൻസിങ്ങും നിർമിക്കുകയും ഫ്ളഡ് ലൈറ്റ് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൻ, അത്ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾ മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

