രാജകുമാരി∙ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം ഒറ്റയാൻ വീട് തകർത്തു. തിടിഗർ എസ്റ്റേറ്റ് ഭാഗത്തെ കർഷകനായ സന്തോഷ് രാജയുടെ വീടാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2നു ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ തകർത്തത്.
സന്തോഷ് രാജയും കുടുംബവും മകന്റെ ചികിത്സയ്ക്കായി തമിഴ്നാട്ടിലായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സന്തോഷ് രാജ, ഭാര്യ ഷിബി, മകൻ 2 വയസ്സുള്ള ലിയോൺസൺ, സന്തോഷ് രാജയുടെ അമ്മ കന്നിമരിയാൾ എന്നിവരാണ് ഇൗ വീട്ടിൽ താമസിക്കുന്നത്.
കന്നിമരിയാൾ കിടക്കുന്ന മുറിയുടെ ഭിത്തിയും ജനലുകളുമാണ് ചക്കക്കൊമ്പൻ തകർത്തത്.
വീട്ടുപകരണങ്ങൾ നശിപ്പിച്ച ഒറ്റയാൻ സമീപത്തെ കൃഷിയിടത്തിലിറങ്ങി ഏലം കൃഷി നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞു പോയത്.
10 വർഷം മുൻപും ഇൗ വീടിന്റെ ഇതേ മുറി കാട്ടാന തകർത്തിരുന്നു. അന്നും ഇവരുടെ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഏതാനും മാസങ്ങളായി തോണ്ടിമല, പന്നിയാർ, തലക്കുളം മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഏക്കർ കണക്കിനു സ്ഥലത്തെ ഏലം കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.
ഏഴിന്റെ ആനക്കൂട്ടവും ചക്കക്കൊമ്പനുമാണ് പ്രധാന ഭീഷണിയെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

