മൂന്നാർ ∙ മേഖലയിൽ കയ്യേറ്റവും അനധികൃത നിർമാണവും വ്യാപകം. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കയ്യേറ്റമെന്ന് ആക്ഷേപം.
അവധി ദിനങ്ങളുടെ മറവിൽ ഇവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ടൂറിസത്തിന്റെ പേരിലാണ് ഒരു അനുമതിയുമില്ലാതെ മൂന്നാർ, ദേവികുളം, പള്ളിവാസൽ വില്ലേജുകളിൽ അനധികൃത കയ്യേറ്റം വ്യാപകമാകുന്നത്.
ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞദിവസം പൂജാവധി ദിനങ്ങളുടെ മറവിൽ മൂന്നാറിൽ വ്യാപകമായി സർക്കാർ ഭൂമി കയ്യേറി ഷെഡുകൾ നിർമിച്ചു. ലക്ഷംനഗറിൽ സർവേ നമ്പർ 912 ലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി കയ്യേറ്റം നടന്നത്.
എംജി നഗറിന് സമീപമുളള ജലസംഭരണിയോടു ചേർന്നു കിടന്നിരുന്ന റവന്യു ഭൂമിയാണ് കയ്യേറി ഷെഡുകൾ നിർമിച്ചത്.
അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥരില്ലാത്ത അവസരം മുതലെടുത്താണ് ചില പ്രാദേശിക നേതാക്കളുടെ സഹായത്തോടെ വ്യാപക കയ്യേറ്റം നടന്നത്. അവധിക്കു ശേഷം തുറന്ന വില്ലേജ് ഓഫിസിൽ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥർ പരിശോധന നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് സമീപവാസികൾ ആരോപിച്ചു.
സെന്റിനു ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുപത് സെന്റിലധികം സ്ഥലമാണ് കയ്യേറിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]