ഉപ്പുതറ∙ കളഞ്ഞുകിട്ടിയ സ്വർണാഭരണം രണ്ടുമാസം കാത്തിരുന്ന് ഉടമയ്ക്ക് കൈമാറി ഓട്ടോറിക്ഷ ഡ്രൈവർ. പരപ്പ് ഐക്കരക്കുന്നേൽ ജോബിനാണ് പുല്ലുമേട് സ്വദേശി നാഗരാജിന് സ്വർണം കൈമാറിയത്. ബാങ്കിൽ പണയപ്പെടുത്തിയിരുന്ന രണ്ടര ഗ്രാമിന്റെ സ്വർണമോതിരം രണ്ടുമാസം മുൻപ് തിരികെയെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാഗരാജിന്റെ കയ്യിൽനിന്ന് നഷ്ടപ്പെട്ടത്.
സഞ്ചരിച്ച മേഖലകളിലെല്ലാമെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മലയോര ഹൈവേയുടെ പണികൾ നടക്കുന്ന ഭാഗത്തുനിന്നാണ് ജോബിന് സ്വർണ മോതിരം ലഭിച്ചത്.
ഇക്കാര്യം സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും സുഹൃത്തുക്കളെയും അറിയിക്കുകയും സമൂഹ മാധ്യമങ്ങളിൽ അറിയിപ്പു നൽകുകയും ചെയ്തിരുന്നു.
ഉടമയെ കണ്ടെത്താനായില്ലെങ്കിലും ആഭരണം ജോബിൻ സൂക്ഷിച്ചു. കഴിഞ്ഞ ദിവസം പരപ്പിലെ ഹോട്ടലിൽ എത്തിയ നാഗരാജ് ആഭരണം നഷ്ടപ്പെട്ട
വിവരം പങ്കുവച്ചു. ജോബിന് ആഭരണം ലഭിച്ച വിവരം ഹോട്ടലുടമ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തുകയും എസ്ഐ അനിൽകുമാറിന്റെ സാന്നിധ്യത്തിൽ നാഗരാജിന് ജോബിൻ ആഭരണം കൈമാറുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]