മൂന്നാർ ∙ വീട് നിർമിക്കുന്നതിനുള്ള ധനസഹായം തട്ടിയെടുക്കാനായി പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ തയാറാക്കി പഞ്ചായത്തിൽ ഹാജരാക്കിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. ലക്ഷ്മി സ്വദേശി പി.മൂർത്തിക്കെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്.
തട്ടിപ്പ് ശ്രമത്തിനു പിന്നിൽ ചില പഞ്ചായത്തംഗങ്ങളാണെന്ന് ആരോപണമുണ്ട്.
പട്ടികജാതി വിഭാഗത്തിൽപെട്ട ഇയാൾ 2009 -2010 കാലഘട്ടത്തിൽ വീടുവയ്ക്കാനായി പട്ടികജാതി വകുപ്പിൽ നിന്നു പണം സ്വീകരിച്ചിരുന്നു.
ഇതു മറച്ചുവച്ച് കഴിഞ്ഞ മാസം ഇയാൾ വീണ്ടും ഇതേ ആനുകൂല്യം മൂന്നാർ പഞ്ചായത്തിൽ നിന്നു ലഭിക്കുന്നതിനുള്ള എൻഒസിക്കായി ദേവികുളത്തെ പട്ടികജാതി ഓഫിസർക്ക് അപേക്ഷ നൽകിയെങ്കിലും പരിശോധനയെ തുടർന്ന് അപേക്ഷ തള്ളി. തുടർന്നാണ് ചില പഞ്ചായത്തംഗങ്ങളുടെ സഹായത്തോടെ വ്യാജ സീൽ നിർമിച്ച് വകുപ്പിൽ നിന്നു ധനസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള വ്യാജരേഖ നിർമിച്ചത്.
പുതിയ അപേക്ഷയോടൊപ്പം വ്യാജ രേഖകളുടെ പകർപ്പുമായി ഇയാൾ മൂന്നാർ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർക്ക് നൽകി.
ഈ രേഖകൾ പരിശോധനകൾക്കായി പട്ടികജാതി ഓഫിസിലേക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ
പട്ടികജാതി വികസന വകുപ്പിൽനിന്നു ഭൂമിക്കും വീടിനുമായി പണം അനുവദിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് തോട്ടം തൊഴിലാളികളിൽനിന്ന് ഏജന്റുമാരായി പ്രവർത്തിക്കുന്ന പഞ്ചായത്തംഗങ്ങൾ തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ.
വ്യാജരേഖകൾ ചമച്ചും വൻ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചുമാണ് മൂന്നാർ പഞ്ചായത്തിലെ അംഗങ്ങൾ ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വയോധികരായ ദമ്പതികളിൽനിന്ന് ഒരു ലക്ഷം രൂപ ഇത്തരത്തിൽ ഒരംഗം വാങ്ങുന്ന വിഡിയോ മൂന്നാറിൽ വ്യാപകമായി പ്രചരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]