
രാജാക്കാട്∙ തകർന്നുതരിപ്പണമായി എല്ലക്കൽ–മുല്ലക്കാനം റോഡ്. 5 കിലോമീറ്റർ വരുന്ന എല്ലക്കൽ–വലിയമുല്ലക്കാനം റോഡിന്റെ നിർമാണത്തിനും മുതിരപ്പുഴയാറിന് കുറുകെ എല്ലക്കല്ലിൽ പുതിയ പാലം നിർമിക്കുന്നതിനും 39 കോടി രൂപയാണ് അനുവദിച്ചത്. കരാർ കാലാവധി കഴിഞ്ഞ് നിശ്ചിത സമയം നീട്ടി നൽകിയിട്ടും കരാറെടുത്ത കമ്പനി റോഡ് നിർമാണം പൂർത്തിയാക്കിയില്ല.
ഇതോടെ പാെട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര കൂടുതൽ ദുഷ്കരമായി. ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽ പെടുന്നതും പതിവാണ്. തേക്കിൻകാനം മുതൽ കാെച്ചുമുല്ലക്കാനം വരെയുള്ള റോഡിലൂടെ ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയുന്നില്ല.
ഗ്യാപ് റോഡിലേതിന് സമാനമായി കോടിക്കണക്കിന് രൂപ മൂല്യം വരുന്ന കരിങ്കല്ല് ഖനനം ചെയ്തത് മാത്രമാണ് കരാർ കമ്പനി ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. റോഡ് വീതി കൂട്ടിയതോടെ അപകടാവസ്ഥയിലായ വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമിച്ചില്ലെന്നും പരാതിയുണ്ട്.
നിർമാണത്തിനും ഒച്ചിന്റെ വേഗം
പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിർമിക്കുന്ന എല്ലക്കൽ–പാെട്ടൻകാട് റോഡിന്റെ നിർമാണവും അനന്തമായി നീളുകയാണ്.
കരാറെടുത്ത് 2 വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായുള്ള ജോലികൾ പൂർത്തിയാക്കിയ ശേഷമേ റോഡ് നിർമാണം തുടരുകയുള്ളൂ എന്നാണ് കരാറെടുത്തവർ പറയുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
കോൺഗ്രസ് പ്രതിഷേധിച്ചു
രാജാക്കാട്∙ എല്ലക്കൽ–മുല്ലക്കാനം, എല്ലക്കൽ–പാെട്ടൻകാട് റോഡുകളുടെ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൈസൺവാലി പഞ്ചായത്ത് 11–ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സമരം സംഘടിപ്പിച്ചു. എല്ലക്കൽ പാലം ജംക്ഷനിൽ നടന്ന പ്രതിഷേധ സമരം അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഓമന തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഷാന്റി ബേബി, വി.ജെ.ജോസഫ്, ഷാബു കാെറ്റംചിറക്കുന്നേൽ, കെ.എൻ.സജീവ്, ജിൻസ് മാത്യു, ഷാലറ്റ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]