
ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്:
കട്ടപ്പന∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ ഒരു തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രീഡിഗ്രി/തത്തുല്യം, കേരള സർക്കാർ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം 11ന് മുൻപ് ബന്ധപ്പെട്ട
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് റജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.
ലാബ് ടെക്നിഷ്യൻ ഒഴിവ്
നെടുങ്കണ്ടം∙ പുഷ്പകണ്ടം ഗവ.ഹോമിയോ ആശുപത്രിയിൽ നിലവിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ 16ന് രാവിലെ 10 ന് ചുറ്റുപാറ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഹാജരാകണം
വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ നെടുങ്കണ്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എച്ച് ടി ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 10:30 വരെ, നെടുങ്കണ്ടം ടൗൺ, പച്ചടി, കോമ്പയാർ, ഉടുമ്പൻചോല മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും
അധ്യാപക ഒഴിവ്
തൊടുപുഴ∙ മണക്കാട് എൻഎസ്എസ് ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 10 ന് 10.30 ന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 7025110778.
ബിസിഎ കോഴ്സ് അനുവദിച്ചു
തൊടുപുഴ∙ മുട്ടം ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എഐസിടിയുടെ അംഗീകാരമുള്ള ബിസിഎ കോഴ്സ് അനുവദിച്ചു. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾ കോളജിൽ നേരിട്ട് എത്തണം.
ഗവണ്മെന്റ് നിയമപ്രകാരമുള്ള ഫീ ആനുകൂല്യങ്ങൾ കോഴ്സിന് ബാധകമാണ്. ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, ബികോം, എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എം കോം കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.
9496353445, 8547005047 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]