
മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും എത്തിച്ച് മമ്മൂട്ടി
തൊടുപുഴ ∙ വനവാസികളായ മത്സ്യത്തൊഴിലാളികൾക്കായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് ഇടുക്കിയിൽ തുടക്കം. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ‘പൂർവികം’ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്ക് സൗജന്യമായി മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. വെള്ളാപാറ ഫോറസ്റ്റ് ഐബി പരിസരത്തുവച്ച് നടന്ന പരിപാടി ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എം.ജി.
വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.
തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ.വിപിൻദാസ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.ടി.ഔസേപ്പ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ, ഫിഷർമാൻ സബ്ഗ്രൂപ്പ് ചെയർമാൻ സി.രഘു, ഇസാഫ് ഗ്രൂപ്പ് പിആർഒ ജലാലുദിൻ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]