അടിമാലി ∙ മൂന്നാർ സന്ദർശനത്തിനു ശേഷം എറണാകുളത്തിന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് 5 പേർക്ക് പരുക്ക്. എറണാകുളം സ്വദേശികളായ അബ്ദുൽ സലാം (47), കെ.എസ്.
അബി (46), നസീം (48), ഭവത് ഗിരി (48), സജിത് (46) എന്നിവർക്കാണ് പരുക്കേറ്റത്.
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം വിട്ട
കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അബ്ദുൽ സലാം, സജിത് എന്നിവർക്ക് സാരമായ പരുക്കുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

