രാജാക്കാട്∙ സാമൂഹികവിരുദ്ധർ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷ് പറഞ്ഞു. കഴിഞ്ഞ 2 വർഷത്തിനിടെ 3 തവണ രാജേഷിന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.
രാജേഷിന്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ സമീപവാസിയുടെ വീട്ടുമുറ്റത്താണ് രാജേഷ് ഓട്ടോറിക്ഷ രാത്രി പാർക്ക് ചെയ്തിരുന്നത്. ഇവിടെ വച്ചാണ് 3 തവണയും ഓട്ടോറിക്ഷയ്ക്ക് തീയിട്ടത്.
രണ്ടാമത്തെ തവണ ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചതിനാൽ പിന്നീട് കടം വാങ്ങിയും ഭാര്യ ഷീജയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും 3 ലക്ഷം രൂപ മുടക്കി മറ്റൊരു ഓട്ടോറിക്ഷ വാങ്ങി.
കഴിഞ്ഞ 17ന് ഇൗ ഓട്ടോറിക്ഷയും തീവച്ചു നശിപ്പിച്ചു. ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്നതിനു സമീപത്ത് രാജേഷ് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് കുട
ചൂടിയെത്തിയ ആൾ വാഹനത്തിനു തീയിടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇൗ ദൃശ്യങ്ങൾ സഹിതം രാജാക്കാട് പാെലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഓട്ടോറിക്ഷയ്ക്കു 2 തവണ തീയിട്ടെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിൽ രാജേഷ് മുഖ്യമന്ത്രിക്കും ജില്ലാ പാെലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെ മൂന്നാർ ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി മാെഴി രേഖപ്പെടുത്തി. എന്നാൽ പിന്നീട് നടപടികളാെന്നുമുണ്ടായില്ലെന്ന് രാജേഷ് പറയുന്നു.
അതിനു ശേഷമാണ് മൂന്നാമതും ഓട്ടോറിക്ഷ തീ വച്ച് നശിപ്പിച്ചത്.
2024ൽ മുല്ലക്കാനത്ത് നടത്തിയ ഓണാഘോഷത്തിന്റെ സമയത്ത് ഇറങ്ങിയ ഒരു നോട്ടിസുമായി ബന്ധപ്പെട്ട് രാജേഷും മറ്റു ചിലരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. അതിനു ശേഷം തന്റെ ഓട്ടോറിക്ഷ ഇവിടെ ഓടാൻ സമ്മതിക്കില്ലെന്ന തരത്തിൽ അവർ ഭീഷണി മുഴക്കിയിരുന്നതായി രാജേഷ് പറയുന്നു.
ആ സംഭവം കഴിഞ്ഞാണ് 3 തവണ ഓട്ടോറിക്ഷ കത്തി നശിച്ചത്. ഭരണകക്ഷിയുമായി ബന്ധമുള്ള പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായെന്നാണ് രാജേഷിന്റെ ആരോപണം. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പാെലീസിന്റെ വാദം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

