അടിമാലി ∙ കാലവർഷത്തിൽ മാങ്കുളം താളുംകണ്ടത്തിനു സമീപം തകർന്ന കലുങ്ക് പുനർ നിർമിക്കുന്നതിന് നടപടി വൈകുന്നത് യാത്രാ ദുരിതത്തിനിടയാക്കി. 3 മാസം മുൻപാണ് സുകുമാരൻ കട– പാമ്പുംകയം–താളുംകണ്ടം റോഡിലെ കലുങ്കിന്റെ ഒരു ഭാഗവും അപ്രോച്ച് റോഡും കാലവർഷത്തിൽ ഒലിച്ചു പോയത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.
തുടർന്ന് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചെങ്കിലും കലുങ്ക് നിർമാണത്തിനുള്ള നടപടി നീളുകയാണ്.
മാങ്കുളത്തു നിന്ന്് താളുംകണ്ടം– സുകുമാരൻ കട– അടിമാലി വഴി കോതമംഗലത്തേക്ക് ഉണ്ടായിരുന്ന സ്വകാര്യ ബസ് സർവീസ് ഇതോടെ നിലച്ചു.ഇതോടൊപ്പം മാങ്കുളം, പാമ്പുംകയം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുമായി സ്കൂൾ ബസുകളും ഇതുവഴിയാണ് കടന്നു പോയിരുന്നത്. കലുങ്ക് പുനർ നിർമിക്കാൻ നടപടി വൈകുന്നതോടെ മാങ്കുളം പഞ്ചായത്തിലെ 7,8,9 വാർഡുകളിലെ ജനങ്ങൾ യാത്രാക്ലേശത്തിലാണ്.
വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് കലുങ്കിന്റെ പുനർ നിർമാണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]