രാജകുമാരി∙ 20 മാസം; ജില്ലയിൽ കാട്ടനയാക്രമണത്തിൽ കാെല്ലപ്പെട്ടത് 12 പേർ. 2024ൽ 7 പേർക്കും ഇൗ വർഷം ഇതുവരെ 5 പേർക്കും കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായി.
പന്നിയാറിൽ ഇന്നലെ കാെല്ലപ്പെട്ട ജോസഫിനെ കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ചിന്നാറിൽ ആദിവാസി വിഭാഗത്തിൽപെട്ട
വിമലൻ (57), പെരുവന്താനം കാെമ്പൻപാറയിൽ സോഫിയ(45), വനം വകുപ്പ് കോട്ടയം ഡിവിഷന് കീഴിലുള്ള മീൻമുട്ടിക്ക് സമീപം ഗോത്രവിഭാഗത്തിൽപെട്ട സീത(42), പെരുവന്താനം മതമ്പയിൽ കർഷകനായ പുരുഷോത്തമൻ(64) എന്നിവരെയാണ് ഇൗ വർഷം കാട്ടാന കാെലപ്പെടുത്തിയത്. ഇതിൽ സീതയുടെ മരണം കാട്ടാനയാക്രമണം കാരണമല്ലെന്ന് സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതരിൽനിന്നു ബോധപൂർവമായ ശ്രമം ഉണ്ടായി.
പാെലീസ് അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. ഒരു പതിറ്റാണ്ടിനിടെ അറുപതിലധികം പേരാണ് ജില്ലയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്.
2011 മുതൽ ഇതുവരെ 285 പേർക്ക് കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടമായെന്നാണ് സർക്കാർ കണക്ക്.
എന്നാൽ ഇൗ കണക്കിൽ പാെരുത്തക്കേടുകളുണ്ടെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാട്ടാനയാക്രമണം തടയുന്നതിനായി സർക്കാരും വനം വകുപ്പും ജില്ലയിൽ ആവിഷ്കരിച്ച പദ്ധതികളെല്ലാം പൂർണമായി പരാജയപ്പെട്ടു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് അധികൃതർ.
2022ൽ ദേവികുളം റേഞ്ചിന് കീഴിൽ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി 2 കോടിയോളം രൂപയുടെ പദ്ധതിക്കാണ് വനം വകുപ്പ് അനുമതി നൽകിയത്. ചിന്നക്കനാലില് സോളർ ഫെൻസിങ് സ്ഥാപിച്ച് ജനവാസ മേഖലകളെ സുരക്ഷിതമാക്കുന്നതിനായി കാെണ്ടു വന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാനായില്ല.
പന്തടിക്കളത്ത് 3.2 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഫെൻസിങ് സ്ഥാപിച്ചത്. ആർആർടി യൂണിറ്റുകൾ ശക്തിപ്പെടുത്തുക, ശല്യക്കാരായ കാട്ടാനകളെ മയക്കു വെടി വച്ചു പിടികൂടി കാട് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാെന്നും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]