കൊക്കയാർ∙ ‘അസൗകര്യങ്ങളിൽ വീർപ്പുമുട്ടുക ’ ഈ വാക്കുകൾ അനുഭവിച്ച് അറിയണമെങ്കിൽ ജില്ലയുടെ അതിർത്തി പ്രദേശത്ത് കൊക്കയാർ നാരകംപുഴയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിൽ എത്തണം. പുറത്ത് നിന്നു നോക്കിയാൽ അസ്സലൊരു പെട്ടിക്കട, ആവശ്യത്തിന് എത്തുന്നവർ ഓരോരുത്തരായി അകത്തേക്ക് കയറേണ്ട
അവസ്ഥ. ഇടുങ്ങിയ മുറിക്കുള്ളിൽ അസൗകര്യങ്ങളുടെ നടുവിലാണ് ജീവനക്കാരുടെ ഇരിപ്പ്, വാടകയും കറന്റ് ചാർജും ജീവനക്കാർ തന്നെ കൊടുക്കണം. ഓഫിസിനെ സ്മാർട്ടാക്കാൻ പുതിയ കെട്ടിടം നിർമാണം മൂന്ന് വർഷം മുൻപ് ആരംഭിച്ചു.
അന്ന് തുടങ്ങിയതാണ് വില്ലേജ് ഓഫിസിന്റെ നിലവിലെ ദുരിതങ്ങൾ. ഇപ്പോൾ സ്പോൺസർമാരെ സമീപിച്ച് ആവശ്യമായ സാധനങ്ങൾ ഒരുക്കി പുതിയ കെട്ടിടത്തിലേക്കു മാറാൻ ശ്രമങ്ങൾ നടക്കുകയാണ്.
44 ലക്ഷം രൂപ എസ്റ്റിമേറ്റിലാണു പുതിയ കെട്ടിടം നിർമിച്ചത്.
എന്നാൽ ഈ തുകയ്ക്ക് നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെ പുതിയ കെട്ടിടത്തിലേക്കുള്ള ഓഫിസ് മാറ്റം പ്രതിസന്ധിയിലായി. മുൻപ് ഒരു കട
പ്രവർത്തിച്ചിരുന്ന മുറിയിലാണ് ഇപ്പോ ഓഫിസിന്റെ പ്രവർത്തനം. ഒരു ഫാനും ഒരു ലൈറ്റും മാത്രമാണുള്ളത്.
വൈദ്യുതി ലൈനുകൾ പൊട്ടിപ്പൊളിഞ്ഞ് അപകടകരമായി നിലകൊള്ളുന്നു. പഴയ ഫയലുകൾ എല്ലാം ചാക്കിൽ കെട്ടി ഓഫിസിന്റെ മുൻപിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആവശ്യക്കാർ എത്തി ഫയലുകൾ ആവശ്യപ്പെട്ടാൽ ജീവനക്കാർ പെട്ടതുതന്നെ. ചുരുക്കിപ്പറഞ്ഞാൽ നിന്നുതിരിയാൻ പറ്റാത്ത സ്ഥിതി.
ഒരു ലൈറ്റിനും ഫാനിനും ആയി ഒരു മാസം നൽകേണ്ട കറന്റ് ചാർജ് 1200 മുതൽ മുകളിലേക്കാണ്.
പുതിയ ഓഫിസിലേക്ക് മാറണമെങ്കിൽ കസേരകളും ക്യാബിനും വേണം.
അത് പ്രദേശവാസികളുടെ സഹകരണത്തോടെ നിർമിച്ച് താൽക്കാലികമായെങ്കിലും സ്വന്തം കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റേണ്ടതുണ്ട്. ഫയലുകൾ പോലും സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണെന്നു കാട്ടി പലതവണ അധികൃതരെ സമീപിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പൊതുജനങ്ങൾ ആരോപിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]