നെടുങ്കണ്ടം ∙ അധ്യാപകദിനത്തോടനുബന്ധിച്ച് അയച്ച ആശംസാകാർഡുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആക്ഷേപം. നെടുങ്കണ്ടം പോസ്റ്റ് ഓഫിസിനു മുൻപിൽ ആറാം ക്ലാസുകാരിയുടെ പ്രതിഷേധം.
നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ വിദ്യാർഥി ആദിശ്രീയാണ് നെടുങ്കണ്ടം തപാൽ ഓഫിസിനു മുൻപിൽ പ്രതിഷേധ സമരം നടത്തിയത്. നാലു വർഷമായി എല്ലാ അധ്യാപക ദിനത്തിലും ആദിശ്രീ അധ്യാപകർക്ക് ആശംസാകാർഡുകൾ അയയ്ക്കാറുണ്ട്. ഇക്കൊല്ലവും 35 അധ്യാപകർക്ക് കാർഡുകൾ അയച്ചു.
അധ്യാപക ദിനത്തിന് മുൻപേ ലഭിക്കാൻ ഓഗസ്റ്റ് 30ന് തന്നെ നെടുങ്കണ്ടം പോസ്റ്റ് ഓഫിസിൽ നിന്നും കാർഡുകൾ അയച്ചെങ്കിലും നാലാം തീയതിയും പലർക്കും കാർഡുകൾ ലഭിച്ചില്ലെന്നറിഞ്ഞതോടെ ആദിശ്രീയും പിതാവും നെടുങ്കണ്ടം പോസ്റ്റ് ഓഫിസിലെത്തുകയായിരുന്നു.
നെടുങ്കണ്ടത്തെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പോലും കാർഡ് ലഭിക്കാത്തത് ചോദ്യം ചെയ്തതോടെ അധികൃതർ കൈമലർത്തിയെന്ന് ആദിശ്രീയുടെ പിതാവ് അനിൽകുമാർ പറയുന്നു. ഇതോടെ പോസ്റ്റ് ഓഫിസിനു മുൻപിലിരുന്നു.
അതേസമയം ജീവനക്കാരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചിട്ടില്ലെന്നും നെടുങ്കണ്ടം പോസ്റ്റ് ഓഫിസ് പരിധിയിൽ വിതരണം ചെയ്യേണ്ടവ സമയബന്ധിതമായി വിലാസക്കാർക്ക് നൽകിയെന്നുമാണ് തപാൽ വകുപ്പുദ്യോഗസ്ഥർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]