
നെടുങ്കണ്ടം ∙ സംരക്ഷണവേലിയില്ലാത്ത അഞ്ചേക്കർക്കാനത്തെ ട്രാൻസ്ഫോമർ അപകടഭീഷണിയാകുന്നു. നെടുങ്കണ്ടം-കൈലാസപ്പാറ റോഡിൽ അഞ്ചേക്കർക്കാനത്താണ് സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ട്രാൻസ്ഫോമറുള്ളത്.
വെള്ളയും നീലയും കലർന്ന നിറത്തിലുള്ള സുരക്ഷിത വേലിക്കകത്താണ് മേഖലയിലെ മറ്റു ട്രാൻസ്ഫോർമറുകൾ. അഞ്ചേക്കർക്കാനത്തെ ട്രാൻസ്ഫോമർ തുറന്നു തന്നെ കിടക്കുകയാണ്. പഞ്ചായത്ത് റോഡിന് തൊട്ടടുത്താണ് ട്രാൻസ്ഫോമർ.
ചെറിയ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിരികിലെ ട്രാൻസ്ഫോമറിന് സംരക്ഷണ വേലി നിർമിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോമറിനു ചുറ്റും ജൈവ വേലി പോലെയാണ് കാടുകയറി കിടക്കുന്നത്.
റോഡിന് തൊട്ടടുത്തായതിനാൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരു പോലെ ഭീഷണിയായ ട്രാൻസ്ഫോമറിന് സംരക്ഷണവേലി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]