
മറയൂർ ∙ ജനങ്ങളെ ഭീതിയിലാഴ്ത്തി മറയൂർ, കാന്തല്ലൂർ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. മറയൂർ ടൗണിൽ ബാബുനഗർ, കാന്തല്ലൂർ ടൗണിൽ ഗുഹനാഥപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിളയാട്ടം കൂടുതൽ.
ഇന്നലെ രാവിലെ കാന്തല്ലൂരിലെ ടൗണിന് സമീപം കൃഷിഭവൻ, അങ്കണവാടി എന്നിവ പ്രവർത്തിക്കുന്ന പ്രദേശത്ത് മൂന്ന് കാട്ടാനകളാണ് തമ്പടിച്ചത്. ഇവ പകൽ മുഴുവൻ ഇവിടെ ചെലവഴിച്ചത് ജനങ്ങളിൽ ഭീതി പടർത്തി.
ഒടുവിൽ നാട്ടുകാർ തന്നെ ആനകളെ ഓടിച്ചു വിടുകയായിരുന്നു.
എന്നാൽ, കാന്തല്ലൂർ പെരുമല റോഡിലൂടെ ക്രോസ് ചെയ്ത കാട്ടാനകൾ കരികുളം ഭാഗത്ത് വൈകിട്ടോടെ എത്തി നിലയുറപ്പിച്ചു. രാവിലെ കാന്തല്ലൂർ ടൗണിലെ ഗുഹനാഥപുരം വിഎഫ്പിസികെ ഓഫിസിനു മുന്നിൽ എത്തിയ കാട്ടാനകൾ നിർത്തിയിട്ടിരുന്ന കാറും മതിലും തകർത്തു.
മാസങ്ങളായി മൂന്നു കാട്ടാനകളും പ്രദേശത്ത് തമ്പടിച്ചു വരികയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിലവിൽ ആർആർടി ടീമുകൾ കാട്ടാനകളെ നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.
അതേസമയം കാട്ടാനകളെ ഓടിക്കാനുള്ള ശ്രമം കാര്യക്ഷമമായി നടത്തുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]