
ഇടുക്കി ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
തൊടുപുഴ ∙ ജില്ലയിലെ 7 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്ന് യുപി/ഹൈസ്കൂളൂകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിന് 9 രാവിലെ 10നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമിതരാവുന്നവർ സ്കൂൾ പ്രവൃത്തി സമയത്തിന് മുൻപും ശേഷവും കുട്ടികൾക്ക് പരിശീലനം നൽകുകയും സ്കൂൾ പ്രവൃത്തി ദിനം മുഴുവൻ സമയവും സ്കൂളിൽ ഹാജരായിരിക്കുകയും വേണം.
വിദ്യാഭ്യാസ യോഗ്യത: ബി.എ ഇംഗ്ലിഷും (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) ടിടിസി/ഡിഎഡ്/ഡിഇഎൽഎഡ്/ബിഎഡ് (ഇംഗ്ലിഷ്) വിജയവും. എം.എ ഇംഗ്ലിഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), അസാപ് സ്കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. കൂടുതൽ വിവരങ്ങൾക്ക്: 04862 222996.
അഡ്മിഷൻ ആരംഭിച്ചു
കഞ്ഞിക്കുഴി ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ട് വർഷം), ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (ഒരു വർഷം) എന്നീ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈൻ ആയി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അയച്ച ശേഷം, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും, അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സഹിതം തൊട്ടടുത്തുള്ള സർക്കാർ ഐടിഐയിൽ ഹാജരായി വെരിഫിക്കേഷൻ നടത്തണം. അപേക്ഷ ഫീസ് 100രൂപ. ഫോൺ: 9895904350, 9497338063.
ഇന്റർവ്യൂ തിങ്കളാഴ്ച
കട്ടപ്പന∙ മാലി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) രണ്ട് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂ തിങ്കളാഴ്ച 11ന് നടക്കും. ഉദ്യോഗാർഥികൾ രേഖകളുമായി എത്തണം. ഫോൺ: 9788224499.
കട്ടപ്പന കമ്പോളം
ഏലം: 2100-2300
കുരുമുളക്: 666
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 400
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 210
ചുക്ക്: 250
ഗ്രാമ്പൂ: 750
ജാതിക്ക: 280
ജാതിപത്രി: 1250-1700
∙ മുരിക്കാശേരി കമ്പോളം
കൊക്കോ : 100
കൊക്കോ (ഉണക്ക): 340
∙ അടിമാലി കമ്പോളം
കൊക്കോ: 90
കൊക്കോ (ഉണക്ക): 300