
മാലിന്യം നിറഞ്ഞ് പാമ്പാർ നദി: പുഴയിലേക്ക് തള്ളുന്നതിൽ കൂടുതലും മാംസ അവശിഷ്ടങ്ങൾ
മറയൂർ ∙ പാമ്പാർ നദിയിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മറയൂർ, കാന്തല്ലൂർ അതിർത്തി പങ്കിടുന്ന കോവിൽക്കടലിലൂടെ ഒഴുകി തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കാണ് വെള്ളമെത്തുന്നത്.
നാച്ചിവയൽ, കൂടവയൽ ആറുകളിലും തള്ളുന്ന മാലിന്യങ്ങൾ പാമ്പാറിലൂടെ ഒഴുകുകയാണിപ്പോൾ. പുഴയിലേക്ക് തള്ളുന്നതിൽ മാംസ അവശിഷ്ടങ്ങളാണ് കൂടുതലും.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്.നദിയുടെ ഒഴുക്ക് കുറയുമ്പോൾ മാലിന്യത്തിന്റെ ദുർഗന്ധം വ്യാപിക്കുന്നതും പതിവാണ്. തെരുവുനായ്ക്കൾ മാലിന്യം തിന്നുകയും പ്രദേശത്ത് വലിച്ചിടുകയും ചെയ്യുന്നുണ്ട്.
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]