ഇടുക്കി∙ പെരുവന്താനം സെന്റ് ആന്റണീസ് കൊളജിന്റെ ആഭിമുഖ്യത്തിൽ സഹകരണ ബാങ്ക് ജീവനക്കാർക്കായി ഐസിടിഇയുടെയും എംഎസ്എം.ഈ യുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. കസ്റ്റമർ മാപ്പിങ്, കൗണ്ടർ മാനേജ്മെന്റ്, കസ്റ്റമറുടെ വിശ്വാസിയത നേടിയെടുക്കാൻ, ഡേറ്റ മൈനിങ്, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, മൊബൈൽ കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ഡാറ്റ അനലറ്റിക്കൽ സോഫ്റ്റ്വെയർ എന്ന മേഖലകളിലായിരിന്നു പരിശീലനം.
സമാപന സമ്മേളനത്തിൽ മുണ്ടക്കയം പ്രസ് ക്ലബ് സെക്രട്ടറിയും അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയ നൗഷാദ് വെംബ്ലി മുഖ്യാതിഥിയായി.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളി അദ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാത്തമാറ്റിഷ്യ സുപർണ്ണ രാജു, കംപ്യൂട്ടർ പ്രഫഷണൽ നാൻസി ഡിക്രൂസ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽട്ടൻറ് മരിയ ജോസഫ്, വെര്‍ച്വൽ റിയാലിറ്റി എക്സ്പേർട്ട് മോനിഷ എം മോഹനൻ, രതീഷ് പി ആർ, സുനില സണ്ണി, അനുരാഗ് പി എന്നിവർ നേതൃത്വം നൽകി. സഹകരണ ബാങ്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച ഈ പരിപാടി സമൂഹത്തെ ചേർത്തു പിടിക്കുന്ന സഹകരണ മേഖലയ്ക്കുള്ള കോളജിന്റെ ആദരമായി പരിഗണിക്കണമെന്ന് നൗഷാദ് വെംബ്ലി അഭിപ്രായപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

