അടിമാലി ∙ അടിമാലി– കുമളി ദേശീയ പാതയെ കല്ലാർകുട്ടി– കമ്പിളികണ്ടം റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ജംക്ഷനിൽ ഡിവൈഡറുകളും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കാത്തതുമൂലം വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ 2 മാസത്തിനുള്ളിൽ പത്തിലേറെ വാഹനാപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
3 ആഴ്ച മുൻപ് എം.എം. മണി എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടവും ഇതിൽ ഉൾപ്പെടുന്നു.
അടിമാലി– കുമളി പാതയിൽ കല്ലാർകുട്ടി പുതിയ പാലം ഭാഗം ഇറക്കത്തോടു കൂടിയ നേർവഴിയാണ്.
അതിവേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. കല്ലാർകുട്ടി പുതിയ പാലത്തിൽ നിന്ന് ദേശീയ പാതയുമായി കൂട്ടിമുട്ടുന്ന റോഡും വീതികൂടിയ നേർവഴിയാണ്.
ഇക്കാരണത്താൽ പാലം കടന്ന് ഇവിടേക്ക് വാഹനങ്ങൾ എത്തുന്നതും വേഗത്തിലാണ്. ഇരു റോഡുകളുടെയും കൂടിച്ചേരുന്ന ഭാഗത്ത് ഡിവൈഡറുകളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്നാണ് ആവശ്യം. പൊതുമരാമത്ത്, എൻഎച്ച് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

