പീരുമേട് ∙ വർക്ഷോപ്പിലെ ബിൽ തുക നൽകാൻ ജില്ലാ മെഡിക്കൽ ഓഫ ിസിൽ നിന്നു അനുമതി നൽകിയില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയായ ആംബുലൻസ് 2 മാസമായി വർക്ഷോപ്പിൽ തന്നെ കിടക്കുന്നു.
മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ട ശേഷവും പീരുമേട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്
തൊടുപുഴയിലെ വർക് ഷോപ്പിൽ നിന്നു എടുക്കാൻ വേണ്ട
ക്രമീകരണം ചെയ്യാൻ തയാറാകാതെ ഗുരുതരമായ വീഴ്ചയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നു ഉണ്ടായിരിക്കുന്നത്. ഫിറ്റ്നസ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആംബുലൻസ് രണ്ടര മാസം മുൻപ് വർക് ഷോപ്പിൽ എത്തിച്ചത്.
10 ദിവസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഈ വിവരം വർക്ഷോപ്പിൽ നിന്നു പീരുമേട് താലൂക്ക് ആശുപത്രി അധികൃതരെയും, ഡിഎംഒ ഓഫിസിലെ വാഹനങ്ങളുടെ ചുമതലക്കാരനായ ജീവനക്കാരനെയും അറിയിച്ചു.
തുടർന്ന് വർക്ഷോപ്പിലെ അറ്റകുറ്റപ്പണികളുടെ ബിൽ തുകയ്ക്കു അനുമതി തേടി താലൂക്ക് ആശുപത്രിയിൽ നിന്നു ഡിഎംഒ ഓഫിസിലേക്ക് കത്ത് നൽകി. എന്നാൽ 2 മാസം കഴിഞ്ഞിട്ടും ബിൽ തുക നൽകാൻ അനുവാദം കൊടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
മണ്ഡലകാലം തുടങ്ങിയതിനു പിന്നാലെ ദേശീയപാതയിൽ അപകടങ്ങൾ പതിവാണ്.
വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്ന തീർഥാടകരെ പ്രാഥമിക ചികിത്സയ്ക്കു എത്തിക്കുന്നത് താലൂക്ക് ആശുപത്രിയിലാണ്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യുമ്പോൾ ആംബുലൻസ് ആശുപത്രിക്കു പുറത്തു നിന്നു വിളിക്കേണ്ടതാണ് നിലവിലെ സാഹചര്യം.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആംബുലൻസ് ആശുപത്രിയിൽ സജ്ജമാക്കിയിടാൻ ആണ് പദ്ധതിയിട്ടതെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ അലംഭാ വം മൂലം തീർഥാടന കാലത്ത് ആംബുലൻസ് സേവനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

