രാജാക്കാട്∙ രാജാക്കാട് ടൗണിൽ സെൻട്രൽ ഭാഗത്തെ കുഴി വാഹനങ്ങൾക്കു കെണിയാകുന്നു. പഴയ പഞ്ചായത്ത് ഓഫിസ് പടി റോഡ് ടൗണിൽ ചേരുന്ന ഭാഗത്താണ് ഓടയുടെ മൂടി മാറ്റിയിരിക്കുന്നത്.
വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ ഇൗ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് പതിവാണ്. ഇന്നലെയും ഇവിടെ ഒരു ടാക്സി വാഹനം കുഴിയിൽ വീണു.മാർക്കറ്റ് റോഡിൽ നിന്നും ഒഴുകി വരുന്ന വെള്ളം റോഡിലൂടെ ഒഴുകുന്നത് തടയാനാണ് അധികൃതർ ഇടപെട്ട് ഓടയുടെ മൂടി മാറ്റിയത്.
എന്നാൽ ഇൗ ഭാഗത്ത് ഒരു റിബണെങ്കിലും വലിച്ചുകെട്ടി മുന്നറിയിപ്പ് സംവിധാനമാെരുക്കിയാൽ അപകട ഭീഷണി ഒഴിവാക്കാമായിരുന്നു.
ഇപ്പോൾ വഴിയേത്, കുഴിയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.
ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ സ്വീകരിച്ച നടപടികളാെക്കെ വെറുതെയായെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ ടൗണിൽ വെള്ളം നിറഞ്ഞു.
എൻആർ സിറ്റി റോഡിൽ നിന്നും മാർക്കറ്റ് റോഡിൽ നിന്നും ഒഴുകി വരുന്ന വെള്ളം ടൗണിലെ റോഡിലൂടെയാണ് ഒഴുകുന്നത്. ഓടകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തി ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]