
കട്ടപ്പന∙ കൊച്ചുതോവാളയിൽ യുവാക്കളുടെ സംഘം നടത്തിയ ആക്രമണത്തിൽ 7 പേർക്ക് പരുക്കേറ്റു. ഒട്ടേറെപ്പേർക്ക് മർദനമേറ്റു.
10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുതോവാള സ്വദേശികളായ മൂത്തേടത്തുമഠത്തിൽ ബിബിൻ മാത്യു (31), മൂത്തേടത്തുമഠത്തിൽ എബിൻ മാത്യു (25), പുൽപാറയിൽ സബിൻ സഞ്ജയ് (21), പുത്തൻപുരയ്ക്കൽ വിഷ്ണു രവീന്ദ്രൻ (26), ഇളംതുരുത്തിയിൽ ഷെബിൻ മാത്യു (32), കട്ടപ്പന ഓണാട്ട് രാഹുൽ (27), പാറക്കടവ് വഴുവനക്കുന്നേൽ ശരത് (27), ബൈസൺവാലി കളിയിക്കൽ ശ്രീനാഥ് (32), മേട്ടുക്കുഴി വണ്ടലക്കുന്നേൽ അഭിജിത്ത് (32), വലിയപാറ പാലയ്ക്കൽ സോബിൻ ജോസഫ്(25) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചുതോവാള പള്ളിവാതുക്കൽ ടോമി, ഭാര്യ മേരിക്കുട്ടി, കൊല്ലംപറമ്പിൽ ഓമന, മകൻ ദീപു, പൂവൻമലയിൽ സജി, കുമ്പക്കാട്ട് ഷിബു, കുമ്പിളുങ്കൽ ജിലി എന്നിവരാണ് പരുക്കേറ്റ് ചികിത്സ തേടിയത്. 3ന് വൈകിട്ട് 6.30നാണ് ആശ്രമംപടി മേഖലയിൽ യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
ഷെബിന്റെ പിതാവിനെ ആരോ മർദിച്ചെന്ന് ആരോപിച്ച് ഇവർ മേഖലയിൽ ചുറ്റിത്തിരിഞ്ഞു. വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞത് ടോമി ചോദ്യം ചെയ്തതോടെ വീട്ടിലേക്ക് കയറി ആക്രമിച്ചു.
മകൻ ദീപുവിനെ ക്രൂരമായി മർദിച്ചു. കോടാലി, ചെടിച്ചട്ടി, കമ്പിവടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.
റോഡിലേക്ക് ഇറങ്ങിയ യുവാക്കൾ പ്രദേശവാസികളെയെല്ലാം ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിടിച്ചുമാറ്റാൻ എത്തിയവർക്കും മർദനമേറ്റു.
പൊലീസ് എത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]